Politics

കെ. മുരളീധരൻ്റെ തെലങ്കാന വിജയ മന്ത്രങ്ങള്‍

തെലങ്കാനയിലെ കോണ്‍ഗ്രസ് വിജയം ദേശീയ രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാണ്. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവിന് കഴിയില്ലെന്ന് പലരും വിധിയെഴുതിയ തെലങ്കാനയില്‍ ഗംഭീര വിജയമാണ് നേടിയെടുത്തത്. സംഘടനാ സംവിധാനത്തെ ചടുലമായി ചലിപ്പിച്ച രേവന്ദ് റെഡ്ഡിക്കൊപ്പം പ്രവര്‍ത്തിച്ച കേരള നേതാക്കളും ഈ വിജയത്തിന്റെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

കൃത്യമായ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിന്റെ അമരക്കാരനായി കെ. മുരളീധരന്‍. ദേശിയ രാഷ്ട്രീത്തിലെ കിംഗ് മേക്കര്‍ ആയിരുന്ന പിതാവ് കെ. കരുണാകരന്റെ പാതയിലാണ് കെ. മുരളീധരനും.’

തെലങ്കാനയില്‍ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന കെ.മുരളീധരൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നു

തെലങ്കാനയിലെ കിംഗ് മേക്കര്‍ ആയി മുരളീധരന്‍ മാറിയതോടെ ദേശിയ രാഷ്ട്രീയത്തില്‍ പുതിയ പദവികള്‍ കെ. മുരളീധരനെ തേടിയെത്തും. തെലങ്കാനയിലെ കോണ്‍ഗ്രസ് സ്‌ക്രീനിംഗ് സമിതി ചെയര്‍മാനായ കെ. മുരളീധരന്‍ കോണ്‍ഗ്രസിന്റെ എല്ലാ വിഭാഗങ്ങളേയും ഉള്‍കൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആണ് നടത്തിയത്.

മുന്നണിയുടെ ഭാഗമായി നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ ആവശ്യപ്പെട്ട സി.പി.എമ്മിനെ പടിക്ക് പുറത്താക്കിയും സി.പി.ഐയെ മുന്നണിയുടെ ഭാഗമാക്കിയും കൃത്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയായിരുന്നു കെ.മുരളീധരന്‍.

ഇത് ഫലം കണ്ടതിന്റെ തെളിവാണ് കോണ്‍ഗ്രസ് സഖ്യത്തില്‍ മല്‍സരിച്ച സി.പി.ഐ ഒരു സീറ്റില്‍ മുന്നിലും ഒറ്റയ്ക്ക് മല്‍സരിച്ച സി.പി.എം മുഴുവന്‍ സീറ്റിലും പിന്നിലും ആയത്. സിതാറാം യെച്ചൂരി കോണ്‍ഗ്രസ് ദേശീയ നേതാക്കളെ സ്വാധീനിച്ച് കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് മല്‍സരിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ സംസ്ഥാനനേതാക്കളോടൊപ്പം നിന്ന് അതിന് തടയിട്ടതും കെ. മുരളീധരനാണ്. തെലങ്കാന രൂപീകരിച്ച സോണിയ ഗാന്ധിയെ തെലങ്കാനയില്‍ പ്രചരണത്തിനിറക്കിയതും കെ. മുരളീധരന്റെ നിര്‍ദ്ദേശമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *