കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാറിനെ ഉള്‍പ്പെടുത്തിയാല്‍ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച അദ്ദേഹം, മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോയെന്നും ചോദിച്ചു.

മൂന്നുവര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ള പിണറായി സര്‍ക്കാര്‍ മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മുഖം മിനുക്കാന്‍ ശ്രമിച്ചാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.

ട്രാന്‍സ്പോര്‍ട്ട് മന്ത്രി മിടുക്കനാണ്. സ്വന്തം വകുപ്പ് നല്ല രീതിയില്‍ കൊണ്ടുപോകുന്നുണ്ട്. മുഖം മിനുക്കാനായി അദ്ദേഹത്തെ മാറ്റിയിട്ട് അതിനേക്കാള്‍ മോശമായ മുഖമുള്ള സ്വഭാവ ശുദ്ധി തീരെ ഇല്ലാത്ത ഒരാളെ മന്ത്രിയാക്കിയാല്‍ അവസ്ഥ എന്താകും. മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഇടമലയാര്‍ കേസില്‍ കള്ളനെന്ന് കണ്ടെത്തി ശിക്ഷ അനുഭവിച്ച ആളാണ് അദ്ദേഹത്തിന്റെ അച്ഛന്‍. അത് നിഷേധിക്കാന്‍ പറ്റുമോ.

മന്ത്രിയാക്കുന്നെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് വേണ്ടെന്ന് നേരത്തെ തന്നെ ഗണേഷ്‌കുമാര്‍ പറഞ്ഞു കഴിഞ്ഞു. വേണ്ടത് എന്താണെന്നും പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാലും നന്നാക്കാന്‍ അല്ല കറന്നു കുടിക്കാനാണ് ഉദ്ദേശ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനായാലും പൊതുപ്രവര്‍ത്തനത്തിനായാലും സ്വഭാവശുദ്ധി വേണം. സ്വന്തം ഉടുപ്പുമാറുന്നതുപോലെ ഭാര്യയെ മാറുക, മാറുന്ന ഭാര്യയെ കരണക്കുറ്റിക്ക് അടിക്കുക. ഇതൊക്കെ പൊതുജനങ്ങൾ കണ്ടതാണ്. ജനം കഴുതകളാണെന്ന് വിചാരിക്കരുത്. ജനങ്ങളുടെ അറിവില്ലായ്മ, സംഘടിതമായ വോട്ടുബാങ്കായി നിന്ന് വിജയിപ്പിച്ചു എന്നതുകൊണ്ട് അവരെ മന്ത്രിയാക്കി ജനം ചുമക്കണം എന്നുണ്ടോ? മന്ത്രിയാക്കുന്നുണ്ടെങ്കിൽ ട്രാൻസ്പോർട്ട് വേണ്ട എന്നാണ് ആദ്യംതന്നെ അദ്ദേഹം പറഞ്ഞത്. അച്ഛനും മകനും കൂടി മുടിപ്പിച്ച ട്രാൻസ്പോർട്ട് ആണ്. അതിൽ ഇപ്പോൾ ഇരിക്കുന്ന മന്ത്രി പാടുപെടുകയാണ്. ആ ട്രാൻസ്പോർട്ട് വേണ്ട എന്ന് പറഞ്ഞതിന്റെ അർത്ഥം എന്താണ്? വേണ്ടത് എന്ത് എന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാൽ കറന്നുകുടിക്കാനാണ്, അല്ലാതെ നന്നാക്കാനല്ല, വെള്ളാപ്പള്ളി ആരോപിച്ചു.

മുഖം മിനുക്കാനായി പിണറായി സര്‍ക്കാര്‍ മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പെന്നും അദ്ദേഹം ആരോപിച്ചു. ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാള്‍ വേണ്ടേ എന്നതുകൊണ്ടാണ്’- വെള്ളാപ്പള്ളി പറഞ്ഞു.

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ എല്‍ഡിഎഫില്‍ തന്നെ ഭിന്നാഭിപ്രായമാണുള്ളത്. എന്നാല്‍ മന്ത്രിസഭാ പുനസംഘടനയെ കുറിച്ച് മുന്നണി ചര്‍ച്ചചെയ്തിട്ടില്ലെന്നും, മുന്നണി ധാരണകളെല്ലാം പാലിക്കുമെന്നാണ് വിഷയത്തിലെ ഇടത് മുന്നണിയുടെ നിലപാട്. മുന്നണിയിലെ ധാരണപ്രകാരം ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ എംഎല്‍എയായ ഗതാഗത മന്ത്രി ആന്റണി രാജുവിന് ശേഷം ഗണേഷ് കുമാറാണ് മന്ത്രിയാകേണ്ടത്

ജാതി സെന്‍സസ് എടുക്കണമെന്നു തന്നെയാണ് തന്റെ അഭിപ്രായം. അതെടുത്തിട്ട് കവറിലാക്കി അവിടെ അടച്ചുവയ്ക്കാനല്ല. ഇവിടത്തെ പിന്നോക്കക്കാരനും പട്ടികജാതിക്കാരനും അധികാരത്തിനുള്ള പങ്കാളിത്തം ജനസംഖ്യാനുപാതികമായി കൊടുക്കുമെന്ന് പറയണം. അല്ലാത്തപക്ഷം ഈ കണക്കെടുക്കുന്നത് ജനങ്ങളെ പറ്റിക്കലാണെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണിതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.