ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈസ്റ്റര്‍ ആഘോഷം എപ്രില്‍ ഏഴിന്. ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലാണ് ആഘോഷ പരിപാടികള്‍ നടക്കുക.

വൈകുന്നേരം അഞ്ച് മണി മുതല്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ റവ. ഫാദര്‍ ഗീവര്‍ഗീസ് ജേക്കബ് ഈസ്റ്റര്‍ സന്ദേശം നല്‍കും. കൂടാതെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും ദേവാലയങ്ങളിലെ ഗായക സംഘങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.

നാല് പതിറ്റാണ്ടോളമായി നോര്‍ത്ത് ജേഴ്‌സിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എക്യുമെനിക്കല്‍ ചാരിറ്റബിള്‍ സംഘടനയാണ് ബെര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്.