കൊല്ലം: ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജി. ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് പരാതി. തന്റെ പോസ്റ്ററുകള്‍ കെട്ടിക്കിടക്കുകയാണെന്നും പരാതിയിലുണ്ട്.

താന്‍ സ്വന്തം നിലയ്ക്ക് അച്ചടിച്ച പോസ്റ്ററുകള്‍ പോലും ജില്ലാ നേതൃത്വം വിതരണം ചെയ്യുന്നില്ല. ഈ നിലയില്‍ മുന്നോട്ട് പോകാനാകില്ലെന്നും പരാതിയിലുണ്ട്. വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവൃത്തിച്ചിരുന്ന കൃഷ്ണകുമാർ ജിയെ അവസാനവട്ടമാണ് കൊല്ലത്തേക്ക് മത്സരിക്കാൻ ബിജെപി പരിഗണിച്ചത്. ശക്തരായ ഇടത് വലത് സ്ഥാനാർത്ഥികള്‍ക്കെതിരെ തന്റെ താര പരിവേഷം കൊണ്ട് മാത്രം നല്ലൊരു മത്സരിക്കാൻ കാഴ്ച്ചവെക്കാൻ സാധിക്കില്ലെന്നാണ് കൃഷ്ണകുമാറിന്റെ നിലപാട്. തനിക്ക് ആവശ്യമായ സംഘടനാ പിന്തുണ ലഭിക്കാത്തതാണ് സ്ഥാനാർത്ഥിയെ പ്രകോപിപ്പിച്ചത്.