രംഗന്‍ എന്ന ഗ്യാങ്സ്റ്റാറായി ഫഹദ് ഫാസിലെത്തുന്ന ആവേശം സിനിമയുടെ ടീസര്‍ റിലീസായി. രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിര്‍ നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു. എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രോജക്ട് സിഇഒ മൊഹസിന്‍ ഖായിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-എ.ആ.ര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍-പി.കെ. ശ്രീകുമാര്‍.