ഗൂഗിളും ആമസോണും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചു വിട്ടു . ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിന് കാരണം. ഇതുന് മുമ്പും സമാന രീതിയില്‍ ഗൂഗിളും ആമസോണും ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

ഇപ്പോള്‍ കമ്പനിയുടെ പ്രകടനവും മറ്റ് ചില കാരണങ്ങളാലും ആമസോണ്‍ പ്രൈം വീഡിയോയിലും എംജിഎം സ്റ്റുഡിയോയിലും നൂറുകണക്കിന് പിരിച്ചുവിടുകയാണെന്ന് ആമസോണ്‍ വീഡിയോ ഹെഡ് മൈക്ക് ഹോപ്കിന്‍സിനെ ഉദ്ധരിച്ച് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

ആമസോണിന്റെ ഉടമസ്ഥതയിലുള്ള ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ട്വിച്ച് ഈ ആഴ്ച 500-ലധികം ജീവനക്കാരെയാണ് വിട്ടയച്ചത്.ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ്വെയര്‍, എന്‍ജിനിയറിംഗ് വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാണ് ഗൂഗിള്‍ പിരിച്ചുവിട്ടത്.

വോയ്സ് അധിഷ്ഠിത ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാല്‍റ്റി ഹാര്‍ഡ്വെയര്‍ ടീം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്.

വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മുന്‍ഗണനാടിസ്ഥാനത്തില്‍ വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങള്‍ ആവശ്യമായിവന്നുവെന്നാണ് കമ്പനിയുടെ വിശദീകരണം. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്പനി നല്‍കിയിട്ടുണ്ട്.