എറണാകുളം : 2.78 ഗ്രാം എം.ഡി.എം.എയും , 20 ഗ്രാം കഞ്ചാവുമായി കൊച്ചി കാലടിയില്‍ വനിതാ യൂടൂബ് വ്‌ലോഗര്‍ പിടിയില്‍. കാലടിയില്‍ ലഹരി വസ്തുക്കളുമായി വ്ലോഗര്‍ പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28)യാണ് എക്സൈസ് സംഘത്തിന്റെ വലയിലായത്.

കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സിന്തറ്റിക് ലഹരി മരുന്ന് ഉള്‍പ്പെടെ എത്തിച്ചു വില്‍പന നടത്തിവരികയായിരുന്നു സ്വാതി കൃഷ്ണ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വാതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇന്നലയോടെ എക്‌സൈസ് ഇവരെ കൈയ്യോടെ പൊക്കി. മറ്റൂര്‍ എന്ന പ്രദേശത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാലടി എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസും സംഘവുമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ക്കു പുറമെ കൂടാതെ പ്രിവന്റീവ് ഓഫിസര്‍ ടി.വി ജോണ്‍സന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ രജിത്ത് ആര്‍ നായര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ തസിയ കെ.എം, സജീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.