അബുദാബി: 140 ഭാഷകളിൽ പാടി ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി മലയാളിയായ സുചേത സതീഷ് ( 18). ഒറ്റ സം​ഗിത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനാണ് സുചേതയ്ക്ക് ​ഗിന്നസ് റെക്കോർഡ് ലഭിച്ചത്. മലയാളത്തിൽ ഉൾപ്പെടെ 39 ഇന്ത്യൻ ഭാഷയ്ക്ക് പുറമെ 101 ലോക ഭാഷകളിലും സുചേത പാട്ട് പാടി. യു എൻ കാലാവസ്ഥ ഉച്ചകോടിക്ക് ഐക്യ​ദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം നവംബർ 24 ന് നടത്തിയ കണ്സേർട് ഫോർ ക്ലൈമറ്റ് പരിപാടിയിലായിരുന്നു പ്രകടനം.

2021 സ്വന്തം റെക്കോർഡാണ് ഇപ്പോൾ സുചേത തിരുത്തിയത്. 2021 ൽ 120 ഭാഷകളിലായാണ് സുചേത പാടിയത്. 145 ഭാഷകളിലായി തനിക്ക് പാടാൻ സാധിക്കുമെന്നും ഉച്ചകോടിയിൽ പങ്കെടുത്ത 140 രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഈ സംഖ്യ തിരഞ്ഞെടുത്തതെന്ന് സുചേത പറഞ്ഞു.

ദുബായിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സുചേത. ‘രാജ്യാതിർത്തികൾ കടന്നും സംഗീതം എന്നതാണ് തന്റെ മോട്ടോ എന്നാണ് സുചേത പറഞ്ഞത്. പത്താം വയസ്സിലാണ് സുചേത വിവിഝ ഭാഷകളില്‌ പാട്ടുകൾ പഠിക്കാൻ ആരംഭിച്ചത്. കണ്ണൂർ എളയാവൂർ സ്വദേശി ഡോ. സതീഷിന്റെയും സുമിച ആയില്യത്തിന്റെയും മകളാണ് സുചേത. ദുബായ് നോളജ് പാർക് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ഡിജിറ്റൽ മീഡിയ വിദ്യാർഥിനിയാണ്. സം​ഗീതത്തിലുള്ള സുചേതയുടെ അഭിരുചി അച്ഛനമ്മമാരുടെ ടി സി സതീഷും സുമിത ആയില്യത്തും നാലാം വയസ്സിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. കർണാടിക് സം​ഗീതത്തിലും ഹിന്ദുസ്ഥാനി സം​ഗീതത്തിലും സുചേത പ്രാവീണ്യം നേടിയിട്ടുണ്ട്.