മലയാള പ്രക്ഷകര്‍ക്ക് എന്നും ആവേശം നല്‍കുന്ന സിനിമയാണ് ജയസൂര്യ പ്രധാന കഥാപാത്രമായി എത്തിയ ആട് എന്ന സിനിമ.നര്‍മ്മത്തിലൂടെ സാദരണക്കാരന്റെ കഥ പറഞ്ഞ് വിജയം കൈവരിച്ച സിനിമയുടെ രണ്ടാം വരവും അത്രത്തോളം ആവേശം നല്‍കുന്നതായിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കികൊണ്ട് ആടിന്റെ മൂന്നാം വരവറിയിച്ചിരിക്കുകാണ് ആടിന്റെ സംവിധായകന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവ സംവിധായകരില്‍ ഒരാളായ മിഥുന്‍ മാനുവല്‍ തോമസ്. ആടിന് മൂന്നാം ഭാംഗം ഉണ്ടാകുമെന്ന സൂചനയാണ് അദ്ദേഹത്തില്‍ നിന്ന് ലഭിക്കുന്നത്.’അനൗണ്‍സ് ചെയ്ത സിനിമകളില്‍ ചെയ്യാന്‍ സാധ്യതയുള്ളത് ‘ആറാം പാതിര’യും ‘ആട്-3’യുമാണെന്ന് യുവ സംവിധായകന്‍ പ്രതികരിച്ചു കഴിഞ്ഞു.

എത്ര സിനിമ ചെയ്താലും എവിടെ പോയാലും ആളുകള്‍ ചോദിക്കുന്നത് ആട്-3 എന്ന് വരുമെന്നാണ്. കുട്ടികളടക്കം വലിയ ആരാധകവൃന്ദമുള്ള ഫ്രാഞ്ചൈസിയാണ് ആട് സിനിമ. തിരക്കഥ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ആട് -3 ഉടന്‍ തന്നെ ചെയ്യണം എന്നാണ് ആഗ്രഹം.

മൂന്നാം ഭാഗമിറക്കാന്‍ ആരാധകരുടെ സമ്മര്‍ദ്ദം ഏറെയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. എബ്രഹാം ഓസ്ലര്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് മിഥുന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.