പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- റിപ്പോർട്ടർ ടിവിയെ ബഹിഷ്കരിച്ച് കോൺഗ്രസ്; വ്യാജവാർത്തകളും കേസുകളും പിൻവലിക്കണമെന്ന് ആവശ്യം
- വയസ് 80 കഴിയും: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട ചൊല്ലാൻ പിണറായിയും ശശീന്ദ്രനും
- ടൊവിനോ തോമസിൻ്റെ ഐഡന്റിറ്റി ഒടിടി റിലീസ് പ്രഖ്യാപിച്ചു
- കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്
- യോഗ്യത: ബിരുദം; ശമ്പളം 20,000 രൂപ; ജോലി ഒഴിവ്