KeralaNews

ഗവര്‍ണറെ പേടിച്ച് ചീഫ് സെക്രട്ടറി മുങ്ങി; മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതെ ഡോ. കെ. വേണു; പകരം പങ്കെടുത്തത് ഭാര്യ ശാരദ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവർണറും പരസ്പരം പിണങ്ങിയിരുന്ന് ശ്രദ്ധേയമായ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ സംസ്ഥാന ചീഫ് സെക്രട്ടറി കെ. വേണു.

സത്യപ്രതിജ്ഞ ചടങ്ങിന്റെ മുഖ്യ ചുമതല ചീഫ് സെക്രട്ടറിക്കാണ്. എന്നാല്‍, ഭാര്യ ശാരദ മുരളീധരന് ചുമതല നല്‍കി മാറി നില്‍ക്കുകയായിരുന്നു കെ. വേണു. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരന്‍.

എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. സുരക്ഷ വീഴ്ചയെ കുറിച്ച് ആരാഞ്ഞാണ് റിപ്പോര്‍ട്ട് ചോദിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എന്ത് ചെയ്യുമെന്നു ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ടില്‍ ചോദിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി മറുപടി കൊടുത്തില്ല.

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിവേദനത്തിലും ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയെങ്കിലും മറുപടി ഉണ്ടായില്ല. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അപകടകരമാം വിധം കൈവിട്ട് പോയെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

സാമ്പത്തിക അടിയന്തിരാവസ്ഥയിലും എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തിലും മറുപടി പറയാതെ ഒളിച്ച് കളിക്കുന്ന ചീഫ് സെക്രട്ടറി സത്യപ്രതിജ്ഞക്ക് ഗവര്‍ണറുടെ മുന്നില്‍ പെട്ടാലുള്ള അവസ്ഥ ഒഴിവാക്കാനാണ് മുങ്ങിയത് എന്നാണ് ഭരണ സിരാകേന്ദ്രത്തിലെ സംസാരം. പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി വേണു ഡൽഹിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *