തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിന് യാത്രപ്പടി നല്‍കാന്‍ 10 ലക്ഷം വീണ്ടും അനുവദിച്ചു. അധിക ഫണ്ടായാണ് തുക അനുവദിച്ചത്.

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി ഈ മാസം 9നാണ് ധനമന്ത്രി ബാലഗോപാല്‍ തുക അനുവദിച്ചത്.

ഒക്ടോബര്‍ 21നും ഷംസീറിന് യാത്രപ്പടി നല്‍കാന്‍ 10 ലക്ഷം അധിക ഫണ്ടായി അനുവദിച്ചിരുന്നു. ഇതോടെ ഷംസീറിന് യാത്രപ്പടി നല്‍കാന്‍ അധിക ഫണ്ടായി 20 ലക്ഷം രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

23 ലക്ഷം രൂപയാണ് ഷംസീറിന് യാത്രപ്പടി നല്‍കാന്‍ ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഈ തുക പൂര്‍ണ്ണമായും ചെലവഴിച്ചതോടെയാണ് അധിക ഫണ്ട് അനുവദിച്ചത്.

സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ മാസം മുതല്‍ ഡിസംബര്‍ വരെ ബജറ്റ് വിഹിതവും അധിക ഫണ്ടും ഉള്‍പ്പെടെ ഷംസീര്‍ യാത്രപ്പടി ഇനത്തില്‍ പോക്കറ്റിലാക്കിയത് 43 ലക്ഷം രൂപയാണ്.

11 ലൈഫ് മിഷന്‍ വീട് വയ്ക്കാനുള്ള തുകയാണ് 9 മാസത്തെ ഷം സിറിന്റെ യാത്രപ്പടി തുകയായ 43 ലക്ഷം. നിയമസഭ സെക്രട്ടറി ബഷീറിനും ഷംസീറിനും കഴിഞ്ഞ മാസമാണ് പുതിയ വാഹനം വാങ്ങിയത്. 54 ലക്ഷമായിരുന്നു വാഹനം വാങ്ങാന്‍ ചെലവാക്കിയത്.

Read Also

കെ.വി. തോമസിന് 12.50 ലക്ഷം രൂപ നല്‍കും
പലതവണ ‘മരിച്ച’ ദാവൂദ് ഇബ്രാഹിം; വിഷബാധ, ഹാര്‍ട്ട് അറ്റാക്ക്, വെടിവെപ്പ്, കോവിഡ്