പി. ശശിയുടെ ഉഴിച്ചിലിന് ചട്ടം ലംഘിച്ച് ഖജനാവിൽ നിന്ന് വീണ്ടും പണം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് ചട്ടം ലംഘിച്ച് വീണ്ടും ചികിൽസ സഹായം അനുവദിച്ചു.

തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ ഉഴിച്ചിൽ ചികിൽസക്ക് ചെലവായ 11,256 രൂപയാണ് ശശിക്ക് അനുവദിച്ചത്. ജൂലൈ 20 മുതൽ ആഗസ്റ്റ് 1 വരെയാണ് ശശി ചികിൽസ തേടിയത്.

ഒക്ടോബർ 21 ന് ചികിൽസക്ക് ചെലവായ തുക ആവശ്യപ്പെട്ട് ശശി പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഈ മാസ 18 നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. 2022 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 13 വരെ പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പി. ശശി ചികിൽസ തേടിയിരുന്നു.

ചികിൽസക്ക് ചെലവായ 10,680 രൂപ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ശശിക്ക് അനുവദിച്ച് നൽകിയിരുന്നു. സർക്കാർ ജീവനക്കാരെ പോലെ പേഴ്സണൽ സ്റ്റാഫും മെഡി സെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാണ്.

ഇവർ ചികിൽസ ചെലവ് റീ ഇംബേഴ്സ് ചെയ്യേണ്ടത് ഇൻഷുറൻസ് കമ്പനി വഴിയാണ്. എന്നാൽ ഈ ചട്ടം മറികടന്നാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായ പി. ശശിക്ക് ഖജനാവിൽ നിന്ന് തുടരെ പണം അനുവദിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments