സിനിമ സീരിയല്‍ നടനായ വിനോദ് തോമസിനെ കോട്ടയത്ത് ബാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
പാമ്പാടി ഡ്രീം ലാന്റ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 ന് വിനോദ് ബാറിലെത്തിയിരുന്നു.
പിന്നീട്, പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്ന് ആരും പുറത്തിറങ്ങാതായതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- കാനം രാജേന്ദ്രൻ അന്തരിച്ചു
- ട്രഷറി പൂട്ടും! ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ച ബില്ലുകൾ പോലും മാറരുതെന്ന് ട്രഷറിക്ക് കർശന നിർദ്ദേശം നൽകി ബാലഗോപാൽ
- അഡ്വ. തുഷാര ജയിംസ് ഹൈക്കോടതി ജഡ്ജി സാധ്യതാ പട്ടികയില്‍
- മന്ത്രിമാരും സെക്രട്ടറിമാരുമില്ലാതെ സെക്രട്ടറിയേറ്റ്; സാറമ്മാരൊക്കെ ടൂറിലാണ്…
- ശമ്പളകാര്യത്തില്‍ ആശങ്കയൊഴിയാതെ സര്‍ക്കാര്‍ ജീവനക്കാര്‍