കരുവന്നൂര്‍ ബാങ്കിലെ ബെനാമി ഇടപാടുകളിലെ പ്രധാന വില്ലന്‍ മുന്‍മന്ത്രി എ.സി മൊയ്തീനാണെന്ന് സ്ഥിരികരിച്ച് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ്. മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരമാണ് ബെനാമി ഇടപാടുകള്‍ നടന്നതെന്ന് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തി. (AC Moideen MLA Networth, Education Biography)
ബാങ്കില്‍ നിന്ന് 150 കോടി രൂപയുടെ ക്രമക്കേടുകളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന വിവരം ഇ.ഡി പുറത്തുവിട്ടിട്ടില്ല. 15 കോടി രൂപയുടെ മൂല്യമാണ് ഇതിന് കണക്കാക്കുന്നത്. മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചെന്നും ഇ.ഡി ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
2021 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖ പ്രകാരം 1.65 കോടിയുടെ സ്വത്താണ് എ.സി. മൊയ്തീനുള്ളത്. യാതൊരു ബാദ്ധ്യതയുമില്ല. എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയാണ് മൊയ്തീനുള്ളത്.
1970-71 ല്‍ വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. സ്വന്തമായി വാഹനമില്ല . ഭാര്യയ്ക്ക് വാഹനമുണ്ട്. 2017 മോഡല്‍ മാരുതി ഡിസയര്‍ ആണ് മൊയ്തീന്റെ ഭാര്യക്കുള്ളത്. വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മൊയ്തീനും ഭാര്യയ്ക്കും അക്കൗണ്ടില്ല.
വടക്കഞ്ചേരി ട്രഷറി, ബാങ്ക് ഓഫ് ഇന്ത്യ, കേരള ബാങ്ക് കുന്നംകുളം, സെക്രട്ടറിയേറ്റ് സബ് ട്രഷറി എന്നിവിടങ്ങളിലാണ് മൊയ്തീന് അക്കൗണ്ടുള്ളത്. 6 ഗ്രാമിന്റെ സ്വര്‍ണ്ണ മോതിരം മൊയ്തീനുണ്ട്. 25,206 രൂപയാണ് മോതിരത്തിന്റെ വിലയായി കാണിച്ചിരിക്കുന്നത്.
160 ഗ്രാം സ്വര്‍ണ്ണം ഭാര്യയ്ക്കുണ്ട്. 6.70 ലക്ഷമാണ് ഭാര്യയുടെ സ്വര്‍ണ്ണത്തിന്റെ വില. പണവും സ്വര്‍ണ്ണവും ഉള്‍പ്പെടെ ഇരുവരുടേയും പേരിലുള്ളത് 77.17 ലക്ഷം . സ്വന്തമായി ഭൂമി ഇല്ല. ഭാര്യയുടെ പേരില്‍ സ്ഥലവും കെട്ടിടവുമുണ്ട്. 88 ലക്ഷം രൂപയാണ് വിലയായി കാണിച്ചിരിക്കുന്നത്.
പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തിബെനാമി ഇടപാടുകള്‍ മൊയ്തിന്റെ നിര്‍ദ്ദേശപ്രകാരം നടന്നു എന്ന ഇ.ഡി. കണ്ടെത്തല്‍ മൊയ്തീന്റെ മറ്റൊരു മുഖമാണ് പുറത്ത് കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പില്‍ പാവം കോടിശ്വരന്‍ ആണ് മൊയ്തിന്‍. മൊയ്തീന്റെ ബെനാമി ഇടപാടുകള്‍ പുറത്ത് വന്നതോടെ തൃശൂരില്‍ സിപിഎം നാണംകെട്ട് നില്‍ക്കുകയാണ്.
മൊയ്തീനായിരുന്നു സിപിഎമ്മിന്റെ തൃശൂരിലെ മുഖം. പിണറായിയുടെ അതിവിശ്വസ്തനാണ് ഇദ്ദേഹം. പിണറായി അറിയാതെ എ.സി. മൊയ്തീന്‍ ഒന്നും ചെയ്യില്ല. അതുകൊണ്ടുതന്നെ ഇ.ഡിയുടെ പിടിയില്‍ നിന്ന് മൊയ്തീനെ രക്ഷിക്കാന്‍ പിണറായി പതിനെട്ടടവും പയറ്റുമെന്നുറപ്പാണ്. പക്ഷേ, അത് ഫലപ്രദമാകുമോയെന്ന് സിപിഎമ്മിന് പോലും ഉറപ്പില്ല.
കരുവന്നൂരിലെ ദുരൂഹ ഇടപാടുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടിരിക്കുന്നത്. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബെനാമി ഇടപാടുകള്‍ ബാങ്കില്‍ നടന്നു. ഇതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാനേതാക്കള്‍ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു.
ബാങ്കില്‍നിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകള്‍ ഇതുവരെ കണ്ടുകെട്ടി. ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന വിവരം ഇഡി പുറത്തുവിട്ടിട്ടില്ല. 15 കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്.
എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങള്‍ ഇഡി സ്ഥിരീകരിച്ചത്.
സിപിഎം നേതാക്കളുടെ ബെനാമി ഇടപാടുകാര്‍ എന്ന ആരോപണം നേരിടുന്നവര്‍ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപയാണ്.
മതിയായ ഈടില്ലാതെയാണ് ബാങ്കില്‍ തുകകള്‍ അനുവദിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം മുന്നോട്ട് പോകുന്നത്. നോട്ട് നിരോധന കാലത്ത് കരുവന്നൂര്‍ ബാങ്കില്‍നിന്ന് വന്‍ തുക മാറിയെടുത്തതും ഇഡി പരിശോധിക്കുന്നുണ്ട്.
ഭൂമിയുടെ മതിപ്പ് വില കൂട്ടിക്കാണിച്ച് വായ്പ അനുവദിക്കുകയായിരുന്നു. വസ്തു വിറ്റാലും തുക തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും ഇഡി കണ്ടെത്തി. മറ്റു ബാങ്കുകളില്‍ കടക്കെണിയിലായവരുടെ ആധാരം എടുക്കാന്‍ സഹായിക്കുകയും ഈ ആധാരം വലിയ തുകയ്ക്ക് കരുവന്നൂര്‍ ബാങ്കില്‍ പണയപ്പെടുത്തുകയുമായിരുന്നു ചെയ്തിരുന്നത്. ഇതിന് ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇഡി കണ്ടെത്തി.