KeralaNews

വി.ഡി സതീശൻ്റെ മലയോര സമര യാത്രക്ക് അഭിവാദ്യവും പിന്തുണയുമായി പി.വി അൻവർ

വി.ഡി സതീശൻ്റെ മലയോര സമര യാത്രക്ക് അഭിവാദ്യവുമായി പി.വി അൻവർ. നിലവിൽ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം മലയോര മേഖലയിലെ കർഷകരും സാധാരണക്കാരും വന്യമൃഗങ്ങളിൽ നിന്നും നേരിടുന്ന വെല്ലുവിളിയാെണന്ന് അഭിപ്രായപ്പെട്ട പി. വി അൻവർ മലയോര സമര യാത്രക്ക് എല്ലാ പിന്തുണയും അറിയിച്ചു.

പി.വി അൻവറിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:

“വന്യമൃഗ ആക്രമണത്തിൽ നിന്നും മലയോര ജനതയെ രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫിന്റെ സംസ്ഥാന മലയോര സമര യാത്രക്ക് ഇന്ന് സമാരംഭം കുറിക്കുകയാണ്.

നിലവിൽ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം മലയോര മേഖലയിലെ കർഷകരും സാധാരണക്കാരും വന്യമൃഗങ്ങളിൽ നിന്നും നേരിടുന്ന വെല്ലുവിളിയാണ്.

ബഹു:പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തുന്ന മലയോര സമര യാത്രയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും അഭിവാദ്യങ്ങളും നേരുന്നു “.

മലയോര സമര യാത്ര ഇന്ന് കരുവഞ്ചാലില്‍ (ഇരിക്കൂര്‍) നിന്നും ആരംഭിച്ച് ഫെബ്രുവരി 5 ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *