എട്ടാംപ്രതിയായ ദിലീപിന് മാത്രമാണല്ലോ പരാതി; അതിജീവിതയുടെ ഹർജിയിലെ വാദം മാറ്റണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി || Dileep

നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റിവെയ്ക്കണമെന്ന എട്ടാംപ്രതിയും നടനുമായ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതിയില്ലല്ലോ എന്നും ദിലീപിന് മാത്രമാണല്ലോ പരാതിയെന്നും ഹൈക്കോടതി ചോദിച്ചു.

അന്വേഷണം ആവശ്യപ്പെട്ട അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഹർജി വിധി പറയാൻ മാറ്റി. കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ. രഞ്ജിത്ത് മാരാർ ആണ് അമികസ് ക്യൂറി.

മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണ് അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശ്യമെന്നായിരുന്നു ദിലീപിന്റെ വാദം.

മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ദിലീപ് ഇക്കാര്യം ഉന്നയിച്ചത്. സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസപ്പെടുത്തുന്ന സാഹചര്യമുണ്ടായിയെന്നും ഹർജിയിൽ വാദം നടക്കുന്നത് വിചാരണയെ ബാധിക്കുമെന്നും ദിലീപ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തേ കോടതിയിൽ നൽകിയ ഹർജിയിൽ ഫോറൻസിക് റിപ്പോർട്ട് അവഗണിക്കണെമന്നാണോ ദിലീപ് പറയുന്നതെന്ന് അതിജീവിത ചോദിച്ചിരുന്നു. മെമ്മറി കാർഡ് ചോർന്നതിൽ കോടതി സ്വമേധയാ ഇടപെടണം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നതുവഴി നിർണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണ് നടന്നതെന്നും അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹ മാധ്യമ അക്കൗണ്ടുകളുള്ള മൊബൈൽ ഫോണിൽ മെമ്മറി കാർഡ് ഇട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

High Court delivered a decision regarding actor Dileep’s petition. Dileep, who is accused in the 2017 actress assault case, had sought an adjournment for the hearing concerning the survivor’s complaint about unauthorized access to a crucial memory card, which is a vital piece of evidence in the case. In her complaint, the actress requested the High Court’s intervention to address the alleged unauthorized access to this memory card.

In his plea, Dileep contended that the complainant had filed this new petition merely to prolong the trial and delay the verdict in the case. However, the High Court rejected Dileep’s request, pointing out that he was the only party who had expressed concerns about launching an investigation into potential tampering with the evidence. The government counsel supported the survivor’s demand. The High Court is expected to announce its verdict on the survivor’s complaint in the near future.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments