ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയാൽ എന്ത് സംഭവിക്കും ?! ഓരോ വോട്ടർമാരും അറിഞ്ഞിരിക്കണം എന്താണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്ന്

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പദ്ധതി റദ്ദാക്കി. ഇലക്ടറല്‍ ബോണ്ടു കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി . ഇതുവരെ നല്‍കിയ ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ബാങ്കകുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം. വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോശ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

എന്താണ് ഇലക്ടറല്‍ ബോണ്ടുകള്‍?

രാഷ്ട്രീയകക്ഷികള്‍ക്ക് സംഭാവനയിലൂടെ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ധനസമാഹരണം നടത്താനായി കേന്ദ്രം ഉണ്ടാക്കിയതാണ് ഇലക്ട്രല്‍ ബോണ്ടുകള്‍. സ്‌റ്റേറ്റ് ബാങ്ക്വ ഴിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത്. 1000 രൂപ, പതിനായിരം രൂപ, ഒരു ലക്ഷം രൂപ, പത്ത് ലക്ഷം രൂപ, ഒരു കോടി രൂപ തുടങ്ങിയ തുകകളിലായിരുന്നു ബോണ്ടുകള്‍ വിറ്റഴിച്ചിരുന്നത്.

സംഭാവന എന്ന തരത്തിലായതിനാല്‍ത്തന്നെ ഇവയ്ക്ക് നൂറ് ശതമാനം നികുതിയിളവും ലഭ്യമായിരുന്നു. അതേസമയം ബോണ്ടുകള്‍ സ്വീകരിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ തികച്ചും സ്വകാര്യമായിത്തന്നെ ബാങ്കും സംഭാവന സ്വീകരിക്കുന്ന രാഷ്ട്രീയകക്ഷിയും സൂക്ഷിക്കും. അതിനാല്‍ സംഭാവന നല്‍കുന്ന വ്യക്തിയേയോ സ്ഥാപനത്തേയോ കുറിച്ചുള്ള വിവരം ഒരുതരത്തിലും പരസ്യമാകില്ല എന്ന സൗകര്യം ആ വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ ലഭിക്കുന്നുമുണ്ട്.

ഏതുവിധത്തിലാണ് ബോണ്ടുകള്‍ വഴിയുള്ള ധനസമാഹരണം?

വ്യക്തിവിവരങ്ങള്‍ അംഗീകൃതബാങ്കിന് നല്‍കി ലഭ്യമാകുന്ന അക്കൗണ്ടിലൂടെ വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ ബോണ്ടുകള്‍ വാങ്ങി താല്‍പര്യമുള്ള രാഷ്ട്രീയകക്ഷിയ്ക്ക് സംഭാവനയായി പണം കൈമാറാം. നിശ്ചിതസമയത്തിനുള്ളില്‍ രാഷ്ട്രീയകക്ഷികള്‍ ബോണ്ടുകള്‍ പണമാക്കി മാറ്റേണ്ടതുണ്ട്‌. ഒരു വ്യക്തിയ്‌ക്കോ സ്ഥാപനത്തിനോ വാങ്ങാവുന്ന ബോണ്ടുകളുടേയോ തുകയുടേയോ വിഷയത്തില്‍ പരിധിയില്ല എന്നതും ഇലക്ടറല്‍ ബോണ്ടുകളുടെ പ്രത്യേകതയാണ്.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ധനസമാഹരണം നടത്താവുന്നത് ആര്‍ക്കൊക്കെ?

1951-ലെ റെപ്രസെന്റേഷന്‍ ഓഫ് ദ പീപ്പിള്‍സ് ആക്ടിന്റെ 29എ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള, മുന്‍ ലോക്‌സഭ / സംസ്ഥാന തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ ഒരു ശതമാനത്തില്‍ കുറയാതെ നേടിയ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം സ്വീകരിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments