ഐ.ടി.ഐകളില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി

തിരുവനന്തപുരം: സ്കൂളുകളില്‍ കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഐടിഐകളില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി നല്‍കി വിദ്യാഭ്യാസ മന്ത്രി. മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി ഉണ്ടാകും. മാത്രമല്ല, ഐടിഐകളില്‍ ശനിയാഴ്ച്ചയും അവധി ദിവസമാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.ടി.ഐ. ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ തീരുമാനം.

മാത്രമല്ല, ആര്‍ത്തവ അവധിക്ക് പുറമേ ട്രെയിനികള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധിയായിരിക്കും. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകള്‍ പുനര്‍ നിശ്ചയിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 :30 വരെയുമായിരിക്കും.

ട്രെയിനികള്‍ക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമെങ്കില്‍ ഷോപ്പ് ഫ്‌ളോര്‍ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകള്‍ എന്നിവയ്ക്കായി മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായും ശനിയാഴ്ച്ചകള്‍ ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments