ക്ഷാമബത്ത: കഴിഞ്ഞ ബജറ്റിൽ ബാലഗോപാൽ പ്രഖ്യാപിച്ചതും നടന്നതും

Dearness allowance KN Balagopal's Budget

ധനമന്ത്രി കെ.എൻ ബാലഗോപാൽ അഞ്ചാം ബജറ്റിൻ്റെ പണിപ്പുരയിലാണ്. 2021- 22 ലെ പുതുക്കിയ ബജറ്റ്, 2022- 23, 2023- 24 , 2024- 25 സാമ്പത്തിക വർഷങ്ങളിലെ ബജറ്റ് എന്നിങ്ങനെ 4 ബജറ്റുകളാണ് ബാലഗോപാൽ ഇതുവരെ അവതരിപ്പിച്ചത്.

പ്രഖ്യാപനങ്ങൾ പലതും നടത്തുമെങ്കിലും 80 ശതമാനം പ്രഖ്യാപനങ്ങളും നടപ്പിലാകില്ല, നടപ്പിലാക്കുന്ന കാര്യങ്ങൾക്ക് ബാലഗോപാൽ വക പുതിയ പാരകൾ ഉണ്ടാകും. ബജറ്റിലെ ക്ഷാമബത്ത പ്രഖ്യാപനവും ബാലഗോപാൽ വക പാരയും ഇതിന് ഉദാഹരണമാണ്.

ബജറ്റ് പ്രസംഗം ഖണ്ഡിക 561 ൽ ബാലഗോപാൽ ക്ഷാമബത്തയെ കുറിച്ച് സൂചിപ്പിക്കുന്നത് ഇങ്ങനെ: “ജീവനക്കാർക്ക് / പെൻഷൻകാർക്ക് ഒരു ഗഡു ഡി.എ/ ഡി.ആർ ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകും”.

ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തിൽ നൽകിയെങ്കിലും 39 മാസത്തെ കുടിശിക നിഷേധിച്ചു. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക നിഷേധിച്ചത് സംസ്ഥാന ചരിത്രത്തിൽ ആദ്യം. ലോക സഭയിൽ ദയനീയ തോൽവി നേരിട്ടതോടെ മുഖ്യമന്ത്രി മുൻകൈയെടുത്ത് ഒരു ഗഡു ഡി.എ കൂടി അനുവദിപ്പിച്ചു. അതിനും 39 മാസത്തെ കുടിശിക നിഷേധിച്ചു.

78 മാസത്തെ അർഹതപ്പെട്ട കുടിശികയാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ടത്. അർഹതപ്പെട്ട ക്ഷാമ ആശ്വാസ കുടിശിക ബാലഗോപാൽ ആവിയാക്കിയതിലൂടെ പെൻഷൻകാർക്ക് നഷ്ടപ്പെട്ടത് 20,000 രൂപ മുതൽ 1,43,000 രൂപ വരെയാണ്. 78 മാസത്തെ കുടിശിക ആവിയായതോടെ ജീവനക്കാർക്ക് 45540 രൂപ മുതൽ 2,78,190 രൂപ വരെയാണ് നഷ്ടപ്പെട്ടത്.

നിലവിൽ 6 ഗഡുക്കളായി 19 ശതമാനം ക്ഷാമബത്ത കുടിശികയാണ്. ഇതിനിടയിലാണ് ക്ഷാമബത്ത കൊടുക്കാൻ കഴിയുന്ന തീയതി പ്രഖ്യാപിക്കണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

0 0 votes
Article Rating
Subscribe
Notify of
guest