റാഞ്ചി: ജാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. നാല്‍പ്പത്തി യൊന്‍പതുകാരനായ സോറന്‍ നാലാം തവണയാണ് ജാര്‍ഖണ്ഡിന്റെ തലവനാകുന്നത്. ഇന്ത്യന്‍ ബ്ലോക്ക് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സോറന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പിതാവ് ഷിബു സോറന്‍രെ കൈയ്യില്‍ നിന്ന് അനുഗ്രഹം വാങ്ങിച്ചാണ് ഹേമന്ത് സോറന്‍ വീണ്ടും അധികാരത്തിലേറിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 39,791 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ഗാംലിയേല്‍ ഹെംബ്രോമിനെ പരാജയ പ്പെടുത്തിയാണ് ഹേമന്ത് സോറന്‍ ബര്‍ഹൈത്ത് സീറ്റ് നിലനിര്‍ത്തിയത്. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 56 സീറ്റുകള്‍ നേടി ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യന്‍ ബ്ലോക്ക് വന്‍ വിജയമാണ് നേടിയത്.