ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആദ്യമായിട്ടാണ് ഭൂഗര്‍ഭ തുരങ്കത്തില്‍ നിന്ന് ഹിസ്ബുള്ള പോരാളിയെ പിടികൂടുന്നത്.
ഇസ്രായേല്‍; ലെബനില്‍ ഇസ്രായേല്‍ സൈന്യം ഭൂഗര്‍ഭ തുരങ്കത്തില്‍ നിന്ന് ഹിസ്ബുള്ള ഭീകരനെ പിടികൂടി. ഞായാറാഴ്ച്ചയാണ് ഹിസ്ബുള്ള ഭീകരനെ സൈന്യം പിടികൂടിയത്. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള ഭീകരനെ പിടികൂടാനായതെന്ന് സൈന്യം വ്യക്തമാക്കി. തങ്ങളുടെ കൃത്യമായ നിരീക്ഷണത്തിലാണ് ഭൂഗര്‍ഭ തുരങ്കവും ഭീകരനെയും കണ്ടെത്തിയത്.
ഭീകരനൊപ്പം നിരവധി ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയെന്നും സൈന്യം വ്യക്തമാക്കി. ഭീകരനെ കണ്ടെത്തിയപ്പോള്‍ ഞങ്ങള്‍ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇസ്രായേലിലെ ഒരു തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
പ്രസ്താവനയ്ക്കൊപ്പം ഹിസ്ബുള്ള ഭീകരനെ തുരങ്കത്തില്‍ നിന്ന് പിടിക്കുകയും അയാള്‍ പുറത്തുവരുമ്പോള്‍ ഇസ്രായേല്‍ സൈനികര്‍ ചോദ്യം ചെയ്യുന്നതുമായ ഒരു വീഡിയോയും ഇസ്രായേല്‍ സൈന്യം പുറത്ത് വിട്ടു. അതേസമയം, ഈ സംഭവത്തില്‍ ഹസ്ബുള്ള യാതൊരു തരത്തിലുള്ള പ്രസ്താവനയും പങ്കുവച്ചിട്ടില്ല.