വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് തന്റെ ഭരണ നിര്‍വ്വഹണത്തിനായി പുതുതായി തിരഞ്ഞെടുത്ത നേതാക്കള്‍ക്കെതിരെ ബോംബ് ഭീഷണി. സംഭവത്തിന് പിന്നാലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ രാത്രിയിലും ഇന്ന് രാവിലെയുമായിട്ടായിരുന്നു അംഗങ്ങള്‍ക്ക് വധ ഭീഷണി ലഭിച്ചത്. ലഭിച്ചിരിക്കുന്ന ഭീഷണികള്‍ വ്യാജമാണോ എന്നത് വ്യക്തമല്ലെന്നും എല്ലാ ഭീഷണിയെയും ഞങ്ങള്‍ ഗൗരവമായി കാണുന്നുവെന്നുമാണ് എഫ്്ബിഐ പറഞ്ഞത്.
ഭീഷണികള്‍ മാത്രമല്ല, മറിച്ച് സ്വാറ്റിങും ലഭിച്ചിരുന്നു.( കള്ളത്തരം പറഞ്ഞ് പോലീസിനെ ഒരാളുടെ വീട്ടിലേക്ക് അടിയന്തിരമായി വിളിപ്പിക്കുന്ന രീതിയാണ് സ്വാറ്റിംഗ്) അമേരിക്കയുടെ യുഎന്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട എലിസ് സ്റ്റെഫാനിക് ന്യൂയോര്‍ക്കിലെ തന്റെ വസതിയ്ക്ക് ബോംബ് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എല്ലാ ഭീഷണികളും ഗൗരവമായിട്ട് തന്നെയാണ് എടുത്തിരിക്കുന്നതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.