മിനി ആൻ്റണിക്ക് 3.12 ലക്ഷം ശമ്പളം; കൂടാതെ ഐഎഎസ് പെൻഷനും

യാത്രപ്പടി തുടങ്ങിയ അലവൻസുകളും ലഭിക്കും

തിരുവനന്തപുരം : വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് പ്രതിമാസം 3.12 ലക്ഷം ശമ്പളം. കിഫ്ബി അഡീഷണൽ സിഇഒ ആയി അടുത്തിടെ നിയമിതയായ മിനി ആൻ്റണിക്കാണ് 3.12 ലക്ഷം ശമ്പളമായി ലഭിക്കുന്നത്. ഇത് കൂടാതെ യാത്രപ്പടി തുടങ്ങിയ അലവൻസുകളും ലഭിക്കും.

കരാർ നിയമനത്തിലാണ് മിനി ആൻ്റണിയെ നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിരമിച്ച ഐഎഎസ് പെൻഷനും ലഭിക്കും. ശമ്പളവും പെൻഷനും ഉൾപ്പെടെ മാസം 5 ലക്ഷം രൂപയിൽ കൂടുതൽ മിനി ആൻ്റണിക്ക് ലഭിക്കും. കിഫ്ബി സിഇഒ കെ എം എബ്രഹാമിൻ്റെ ശുപാർശയിൽ ആണ് മിനി ആൻ്റണിക്ക് കിഫ് ബി യിൽ മുഖ്യമന്ത്രി ജോലി നൽകിയത്.

പിണറായി ഭരണത്തിൽ കുപ്രസിദ്ധമായ എബ്രഹാം മോഡൽ കരാർ നിയമനമാണ് മിനിക്കും ലഭിച്ചിരിക്കുന്നത്. ഇത്തരം നിയമനങ്ങളെ ജോലി എബ്രഹാം മോഡൽ എന്ന വിളിപേരിലാണ് ഐഎഎസ് വൃത്തങ്ങളിൽ അറിയപ്പെടുന്നത്. ക്യാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന റോളിലാണ് കെ എം എബ്രഹാം സംസ്ഥാനം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ കിഫ്ബി ഭരണത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ റോൾ പേരിന് മാത്രം ആണ്. ധനവകുപ്പിൽ നിന്ന് വിരമിച്ച അഡീഷണൽ സെക്രട്ടറിക്കും എബ്രഹാം കിഫ്ബിയിൽ ജോലി നൽകിയിരുന്നു. 2 ലക്ഷം രൂപയാണ് വിരമിച്ച അഡീഷണൽ സെക്രട്ടറിക്ക് കിഫ്ബി ശമ്പളം നൽകുന്നത്.

കെ.എം. എബ്രഹാമിൻ്റെ ശമ്പളം കൂട്ടി

മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ കെ.എം. എബ്രഹാമിന്റെ ശമ്പളം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. ഇതോടെ, സംസ്ഥാനത്ത് ശമ്പള വർധന കിഫ്ബി സിഇഒ കൂടിയായ ഇദ്ദേഹത്തിന് മാത്രമാണ് എന്നാണ് അവസ്ഥ. 2022- 23 ൽ 42.49 ലക്ഷമായിരുന്നു എബ്രഹാമിൻ്റെ വാർഷിക ശമ്പളം. (Pinarayi Vijayan and KM Abraham IAS)

2023- 24 ൽ 46.09 ലക്ഷമായി എബ്രഹാമിൻ്റെ വാർഷിക ശമ്പളം ഉയർന്നുവെന്ന് കിഫ്ബിയുടെ 2023-24 ലെ വാർഷിക റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. അതായത് ഒരു വർഷം 3.60 ലക്ഷം രൂപയുടെ ശമ്പള വർധന. 2023- 24 വാർഷിക റിപ്പോർട്ട് പ്രകാരം എബ്രഹാമിൻ്റെ ഒരു മാസത്തെ ശമ്പളം 3.84 ലക്ഷമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments