നടന്‍ കൃഷ്ണ കുമാറിൻ്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും തിരുനല്‍വേലി സ്വദേശിയുമായ അശ്വിന്‍ ഗണേഷാണ് വരന്‍.സോഷ്യല്‍ മീഡയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിൻ്റെ മകള്‍ ദിയ കൃഷ്ണ.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. എൻ്റെ ദൈവങ്ങളാണ് ഇതൊക്കെ, ഇവരെല്ലാം വന്നതില്‍ സന്തോഷം. ദൈവം അയയ്ക്കുന്നവരാണ് ഇവരെല്ലാം. മോളുടെ കല്യാണമല്ലേ, സന്തോഷം എന്നായിരുന്നു കൃഷ്ണകുമാർ പ്രതികരിച്ചത്.
ഇനി റിസപ്ക്ഷനുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചിരുന്നു. ക്ഷണം കുറച്ചുപേർക്ക് മാത്രം എന്നും കൃഷ്ണകുമാർ പറഞ്ഞു. ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി എത്തുമൊയെന്ന ചോദ്യത്തിന് ഇല്ല, രാധിക വന്നിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സുരേഷ് ഗോപി എവിടെ എന്ന് ചോദിച്ചപ്പോള്‍ ഇവിടെയില്ല എന്നായിരുന്നു രാധിക പറഞ്ഞത്.
വിവാഹ ശേഷം ബാംഗ്ലൂരിലേയ്ക്ക് പോവാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു ഇരുവരും. വീടിന് അടുത്തായി ഒരു ഫ്‌ളാറ്റ് എടുത്തിട്ടുണ്ടെന്ന് ദിയ പറഞ്ഞിരുന്നു. കുറേക്കഴിഞ്ഞ് ഫ്‌ളാറ്റ് പരിചയപ്പെടുത്താമെന്നും പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള കാര്യങ്ങളൊന്നും പ്ലാൻ ചെയ്തിട്ടില്ല.
ഇപ്പോഴത്തെ തിരക്കുകളൊക്കെ കഴിഞ്ഞിട്ട് വേണം റിലാക്‌സായി കാര്യങ്ങള്‍ സെറ്റാക്കാൻ എന്നും ദിയ പറഞ്ഞിരുന്നു. മൂന്ന് മാസം മുൻപ് തന്നെ ദിയയും കുടുംബവും വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. വിവാഹത്തിന് വസ്ത്രം ഡിസൈൻ ചെയ്തതും അഭരണങ്ങള്‍ വാങ്ങിയതും താലി പൂജിച്ചതുമടക്കം എല്ലാ കാര്യങ്ങളും ദിയ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.
പവിത്രപട്ട് സാരിയാണ് ദിയ വിവാഹത്തിന് അണിഞ്ഞതെന്നാണ് വിവരം. ഒരുപാട് ആഭരണങ്ങള്‍ കൊണ്ട് മൂടാതെയുള്ള സിമ്പിൾ ലുക്കാണ് ദയി തിരഞ്ഞെടുത്തത്. എന്നാല്‍ കൃഷ്ണകുമാർ മകള്‍ക്ക് എന്താണ് കൊടുത്തതെന്ന് അറിയാനുള്ള ആകാംക്ഷയിലുമാണ് പ്രേക്ഷകർ. എന്നാൽ അതേ കുറിച്ചൊന്നും കൃഷ്ണകുമാർ പറഞ്ഞിട്ടില്ല.
നേരത്തെ മകളുടേത് ലളിതമായ വിവാഹമായിരിക്കുമെന്നും എല്ലാ ചിലവുകളും അവർ തന്നെയാണ് നോക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. മോള് തന്നെ പറഞ്ഞു എനിക്ക് ചെറിയ കല്യാണം മതിയെന്ന്. അത് കേട്ടപ്പോള്‍ ഞാനും വളരെ സന്തോഷത്തിലായി. മാത്രമല്ല എൻ്റെ അടുത്ത് പ്രത്യേകം പറഞ്ഞു… അച്ഛനും അമ്മയും ചെലവാക്കേണ്ടതില്ല. ഞങ്ങള്‍ നടത്തിക്കോളാമെന്ന്. അത് കേട്ടപ്പോള്‍ എനിക്ക് അതിനേക്കാള്‍ വലിയ സന്തോഷമായി.
ഇന്ന് പലയിടത്തും മാതാപിതാക്കള്‍ക്ക് കല്യാണത്തിന് വലിയ രീതിയില്‍ ചിലവാക്കാൻ പണമുണ്ടാകില്ല അല്ലെങ്കില്‍ ആഗ്രഹം കാണില്ല. പക്ഷെ മക്കളുടെ പ്രഷർ കാരണമാണ് വലിയ രീതിയില്‍ വിവാഹം നടത്തുന്നത്. ഇങ്ങനെയൊക്കെ സമൂഹത്തില്‍ നടക്കുമ്പോൾ കല്യാണം ചെറിയ തോതില്‍ മതിയെന്ന് മകള്‍ പറഞ്ഞെങ്കില്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം അശ്വിൻ്റെ കൈയില്‍ തൻ്റെ മൈലാഞ്ചി കൈ ചേർക്കുന്ന വിഡിയോ ദിയ കൃഷ്ണ പങ്കുവെച്ചിരുന്നു. ‘വർഷത്തിലെ ആ സമയം ഇതാണ്’ എന്ന അടിക്കുറിപ്പോടുകൂടി ദിയ പങ്കുവച്ച വിഡിയോ വളരെപ്പെട്ടെന്ന് വൈറലായി. മെഹന്തി ചടങ്ങിന് ദിയയുടെ സഹോദരിമാരില്‍ അഹാനയും ‘അമ്മ സിന്ധു കൃഷ്ണയും ഒരുങ്ങുന്നതിന്റെ ചിത്രങ്ങള്‍ അവരുടെ പ്രൊഫൈലില്‍ പങ്കുവച്ചിരുന്നു. ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങളും വിഡിയോകളും കുടുംബത്തിലെ എല്ലാവരും പങ്കുവച്ചിരുന്നു.