
സ്കൂളിലെ അധ്യാപകരുടെ കൂട്ടയടി: റിപ്പോര്‍ട്ട് തേടി മന്ത്രി വി. ശിവന്‍കുട്ടി
കോഴിക്കോട്: എരവന്നൂര്‍ യു.പി സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. സ്കൂള്‍ ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായ അധ്യാപകരുടെ കൂട്ടയടിക്ക് കാരണം മറ്റൊരു സ്കൂളിലെ അധ്യാപകനും എരവന്നൂര്‍ എയുപി സ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവുമായ ഷാജി എന്നയാളുടെ ഇടപെടലാണെന്നാണ് ആരോപണം.
ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ നേതാവായ ഷാജി ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ചു കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മറ്റ് അധ്യാപകര്‍ പറയുന്നു. കയ്യാങ്കളിയില്‍ പൊലീസും എഇഒയും അന്വേഷണം തുടങ്ങി.
ഭാര്യ ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് ഇയാള്‍ എന്തിന് അതിക്രമിച്ച് കയറിയെന്നാണ് പ്രധാന അന്വേഷണ വിഷയം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
- വേഗതയില്ല, എപ്പോഴും തടസ്സം; കെ-ഫോൺ ഉപേക്ഷിക്കാൻ സർക്കാർ വകുപ്പുകൾ; പ്രതിസന്ധിയിൽ അഭിമാന പദ്ധതി
- 12,000 കോടിയുടെ വായ്പ ‘വകമാറ്റി’, 7000 കോടി ‘എഴുതിത്തള്ളി’; അനിൽ അംബാനിയുടെ കമ്പനിക്കെതിരെ ഇഡി അന്വേഷണം കടുപ്പിക്കുന്നു
- പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡനശ്രമം; നാട്ടുകാർ പിടികൂടി
- അമരവിളയിൽ ആഡംബര ബസ്സിൽ കടത്തിയ ലഹരിമരുന്നുമായി വർക്കല സ്വദേശി പിടിയിൽ
- പാലക്കാട് വൻ ലഹരിവേട്ട; രണ്ട് യുവതികൾ ഉൾപ്പെടെ പിടിയിൽ; പ്രധാന കണ്ണി ജാമ്യത്തിലിറങ്ങിയ പ്രതി
- വില കൂടും, ഒപ്പം ഫീച്ചറുകളും; ഐഫോൺ 17-നെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ പുറത്ത്; ഇന്ത്യയിലെ വില അറിയാം
- ‘അമ്മ’യിൽ അഭ്യന്തര കലഹം; പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതയും നേർക്കുനേർ, മോഹൻലാലും മമ്മൂട്ടിയും ജഗദീഷിനൊപ്പം?