തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മത്സരിക്കാനുള്ള മൂഡ് നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട്ട് മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇനി 2029ലെ പാർലമെന്റിലേക്ക് മത്സരിച്ചോളാമെന്നാണ് അറിയിച്ചിട്ടുള്ളത്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല. അടുത്ത ലോക്സഭയിലേക്കുള്ള മത്സരം പാർട്ടിയും ആരോഗ്യവും അനുവദിച്ചാലേ ഉള്ളൂവെന്നുമാണ് കെ മുരളീധരൻ പറയുന്നത്.