തിരുവനന്തപുരം: ഇടതുമുന്നണിയുടെ രണ്ട് രാജ്യ സഭാ സീറ്റുകളിലേക്കുള്ള സിപിഐയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പിപി സുനീറിനെയാണ് സിപിഐ മത്സരിപ്പിക്കുന്നത്. ഹൌസിങ് ബോർഡ് വൈസ് ചെയർമാനും സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയുമാണ് പൊന്നാനി സ്വദേശിയായ സുനീർ. ഇടതുമുന്നണിക്ക് ശേഷം തിരുവനന്തപുരത്ത് ചേർന്ന സിപിഐ നേതൃയോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.