ദില്ലി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ തൃശൂര്‍ എം.പി സുരേഷ് ഗോപിക്ക് ടൂറിസം, സാംസ്‌കാരിക, പെട്രോളിയം മന്ത്രാലയങ്ങളുടെ സഹമന്ത്രിസ്ഥാനം നല്‍കി. അതേസമയം, പ്രധാന വകുപ്പുകളില്‍ മാറ്റമില്ല.

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായി അമിത് ഷാ തുടരും. രാജ്നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയില്‍ തന്നെ തുടരും. വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കറും ധനമന്ത്രിയായി നിർമല സീതാരാമനും തുടരും. ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി നിതിന്‍ ഗഡ്കരി തുടരും. രണ്ടാം മോദി സർക്കാരില്‍ സുപ്രധാന ചുമതലകളിലുണ്ടായിരുന്നവർ അതേ മന്ത്രാലയത്തില്‍ തന്നെ തുടരും.

കൂടാതെ ജെപി നദ്ദ ആരോഗ്യം, ശിവരാജ് സിംഗ് ചൌഹൻ കൃഷി വകുപ്പുകള്‍ കൈകാര്യം ചെയ്യും. അജയ് തംതാ, ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ ഗതാഗത വകുപ്പ് സഹമന്ത്രിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ധനകാര്യ മന്ത്രി നിര്‍മല സീതാരാന്‍
ആരോഗ്യം ജെപി നദ്ദ
റെയില്‍വെ, ഐ&ബിഅശ്വിനി വൈഷ്ണവ്
കൃഷി ശിവരാജ് സിങ് ചൗഹാന്‍
നഗരവികസനം , ഊര്‍ജ്ജം മനോഹര്‍ ലാല്‍ ഖട്ടാര്‍
വാണിജ്യം പിയൂഷ് ഗോയല്‍
ഉരുക്ക് ,ഖന വ്യവസായം എച്ച് ഡി കുമാരസ്വാമി
തൊഴില്‍മന്‍സുഖ് മാണ്ഡവ്യ
ജല്‍ ശക്തി സിആര്‍ പാട്ടീല്‍
വ്യോമയാനം റാം മോഹന്‍ നായിഡു
പാര്‍ലമെന്ററി, ന്യൂനപക്ഷ ക്ഷേമം കിരണ്‍ റിജിജു
പെട്രോളിയം ഹര്‍ദീപ് സിങ് പുരി
വിദ്യാഭ്യാസം ധര്‍മ്മേന്ദ്ര പ്രധാന്‍
എംഎസ്എംഇ ജിതന്‍ റാം മാഞ്ചി
വനിത ശിശു ക്ഷേമം അന്നപൂര്‍ണ ദേവി
ഷിപ്പിങ് മന്ത്രാലയം സര്‍വാനന്ദ സോനോവാള്‍
സാംസ്‌കാരികം, ടൂറിസം ഗജേന്ദ്ര സിങ് ഷെഖാവത്ത്
പരിസ്ഥിതി ഭൂപേന്ദ്ര യാദവ്
ഭക്ഷ്യം പ്രഹ്ലാദ് ജോഷി