മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ മാസപ്പടി വിവാദത്തിന് പിന്നാലെ കർത്തയ്ക്ക് കഷ്ടകാലം തുടരുന്നു.
കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് ( CMRL ) 2023-24 സാമ്പത്തിക വർഷത്തെ അവസാന പാദമായ ജനുവരി – മാർച്ചിൽ രേഖപ്പെടുത്തിയത് 6.92 കോടിയുടെ നഷ്ടം.
2022- 23 സാമ്പത്തിക വർഷത്തിൽ ജനുവരി – മാർച്ച് മാസങ്ങളിൽ 12.99 കോടി ലാഭം കർത്തയുടെ കമ്പനിക്ക് ലഭിച്ചിരുന്നു. 2022-23 കമ്പനിയുടെ ലാഭം 56.42 കോടി രൂപ ആയിരുന്നു.
എന്നാൽ ഇത് 2023- 24 ൽ 8.59 കോടിയായി താഴ്ന്നു. കർത്തയുടെ കമ്പനിയുടെ ഓഹരി ഇന്നലെ 2 ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. 1.56 ശതമാനം നഷ്ടത്തിൽ 296 രൂപയിലാണ് ഓഹരിയുള്ളത്.
നിക്ഷേപകർക്ക് 13 ശതമാനം നഷ്ടമാണ് കർത്തയുടെ ഓഹരിയിൽ ഉണ്ടായത്. സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടില്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണിത്തിലായിരുന്ന അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ലാവ്ലിൻ, പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്നി വിദേശ കമ്പനികൾ വൻതുകകൾ നിക്ഷേപിച്ചെന്ന വിവരങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.