
Loksabha Election 2024Politics
തൊഴിലുറപ്പ് തൊഴിലാളികളോട് പാർട്ടി പരിപാടിയിൽ പങ്കെടുക്കണമെന്ന് നിർദ്ദേശം
കോട്ടയം : പാർട്ടി പരിപാടിയ്ക്ക് ആളെ കൂട്ടാനുള്ള സിപിഎം നിലപാടിൽ മാറ്റമില്ല. വീണ്ടും തൊഴിലുറപ്പ് തൊഴിലാളികൾക്ക് കർശന നിർദ്ദേശം നൽകി സിപിഎം നേതാവ്. ശബ്ദ സന്ദേശം പുറത്ത്.
കോട്ടയം വിജയപുരത്തെ തൊഴിലാളികള്‍ക്കുള്ള മേറ്റിന്‍റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴിക്കാടന്‍റെ പ്രചാരണത്തിന് പോകണമെന്നാണ് നിര്‍ദേശം.
അതേസമയം, പഞ്ചായത്തംഗം പറഞ്ഞിട്ടാണ് ഇങ്ങനൊരു നിര്‍ദേശം നല്‍കിയതെന്നു മേറ്റിന്‍റെ വിശദീകരണം .