തിരുവനന്തപുരം: പ്രിയവർഗീസിനെതിരെ കേസ് പോകാതിരിക്കാൻ മൂന്നാം റാങ്കുകാരനെ സർവ്വകലാശാലയിലെ പരീക്ഷ കമ്മീഷണറായും നാലാം റാങ്കുകാരനെ പി.എസ്.സി അംഗമാക്കിയും സ്വാധീനിച്ച് സർക്കാർ.

പരാതിക്കാരൻ ജോസഫ് സ്കറിയ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് ഗുരുതര ആരോപണങ്ങൾ. പ്രിയവർഗിസ് ഉൾപ്പെട്ട കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയിലെ മൂന്നാം റാങ്കുകാരനായ സി.ഗണേശനും നാലാം റാങ്കുകാരനായ പി.പി. പ്രകാശനും ആണ് കേസിന് പോകാതിരിക്കാൻ ഉന്നത പദവികൾ ലഭിച്ചത്.

പ്രിയ വർഗിസ് ഒറ്റക്ക് വിചാരിച്ചാൽ ഒരാളെ പി.എസ്.സി അംഗമാക്കാനോ സർവ്വകലാശാലയിലെ ഉന്നത പദവി കൊടുക്കാനോ സാധിക്കില്ല. ഭാര്യയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷ് ഇറങ്ങി കളിച്ചു എന്ന് വ്യക്തം.

പ്രിയ വർഗിസിനെതിരെ ഇവരും കൂടി കേസിന് പോയാൽ പ്രിയവർഗിസ് മാത്രമല്ല സർക്കാരും നാണം കെടും എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇരുവരുടെയും നിയമനത്തിന് പിണറായി പച്ചക്കൊടി കാട്ടിയത്.പ്രിയവർഗിസിൻ്റെ നിയമനം ചോദ്യം ചെയ്യാൻ ഗണേശനും പ്രകാശനും ഇറങ്ങുമെന്ന സൂചന കിട്ടിയതോടെയാണ് ഇവരെ പാട്ടിലാക്കാൻ ഉന്നത പദവികൾ വാഗ്ദാനം ചെയ്തത്.

സർവ്വകലാശാല പ്രൊഫസർ പദവിക്ക് തുല്യമായ പദവിയാണ് ഗണേശന് ലഭിച്ചത്. പ്രകാശന് ചീഫ് സെക്രട്ടറി റാങ്കിൽ പി എസ് സി അംഗവും. പി എസ് സി അംഗങ്ങളുടെ ശമ്പളവും ഉടനടി വർദ്ധിപ്പിക്കും എന്നാണ് ധനവകുപ്പിൽ നിന്നുള്ള സൂചന. ഇതിൻ്റെ ഫയൽ ധനവകുപ്പിൻ്റെ സജീവ പരിഗണനയിലാണ്.

ശമ്പള പെൻഷൻ പരിഷ്കരണത്തിൻ്റെ ഭാഗമായി പി എസ് സി അംഗങ്ങൾക്ക് ശമ്പളം 4 ലക്ഷമായും പെൻഷൻ 2 ലക്ഷമായും ഉയരും. പ്രീയ വർഗിസ് കാരണം കോളടിച്ചത് ഗണേശനും പ്രകാശനും എന്ന് വ്യക്തം.