സെക്രട്ടറിയേറ്റില്‍ കര്‍ട്ടണ്‍ വാങ്ങാന്‍ 3.93 ലക്ഷം; ക്ലിഫ് ഹൗസിലെ കര്‍ട്ടന് ചെലവിട്ടത് 7 ലക്ഷവും

തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ കര്‍ട്ടന്‍ ഇടാന്‍ ചെലവഴിച്ചത് 3,93,952 രൂപ. പുതുവര്‍ഷം പ്രമാണിച്ച് സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലും സെക്രട്ടറിമാരുടെ ഓഫിസിലും പുതിയ കര്‍ട്ടന്‍ ഇട്ടിരുന്നു.

കെ. പ്രദീപ് എന്നയാളായിരുന്നു കരാറുകാരന്‍. കര്‍ട്ടന്‍ പണി ഭംഗിയായി പൂര്‍ത്തിയാക്കിയ കരാറുകാരന് ഈ മാസം 18ന് പണം അനുവദിച്ച് ഉത്തരവിറങ്ങി.

ഒരു ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയാണ് കര്‍ട്ടനായി ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ 7 ലക്ഷം രൂപയ്ക്ക് കര്‍ട്ടന്‍ ഇട്ടത് വിവാദമായിരുന്നു.

ക്ലിഫ് ഹൗസില്‍ 7 ലക്ഷം രൂപയ്ക്കിട്ട കര്‍ട്ടന്‍ സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയതോ ണോ എന്ന രൂക്ഷവിമര്‍ശനം വടകര എം.എല്‍.എ കെ.കെ. രമ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രിയുടെ കർട്ടൻ സ്വർണം പൂശിയതാണോയെന്ന് കെ.കെ. രമ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കര്‍ട്ടൻ സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചിലവാക്കിയതിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്. കര്‍ട്ടൻ സ്വര്‍ണം പൂശിയതാണോയെന്ന് കെകെ രമ പരിഹസിച്ചു. കേരളത്തിൽ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും കെ.കെ രമ കുറ്റപ്പെടുത്തി.

ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോയെന്ന് ചോദിച്ച സിപഐ എം അംഗം കെ ബാബു എംഎൽഎ കോൺഗ്രസ്‌ മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നപ്പോഴും നീന്തൽ കുളങ്ങൾ ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ചു.

കേന്ദ്രത്തിനെതിരായ സമരം സർക്കാർ നിലപാട് രാഷ്ട്രീയ മര്യാദയല്ലെന്ന് കെ കെ രമ എംഎൽഎ. ഞങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ കൂടെനിൽക്കണം എന്ന് പറയുന്നത് മര്യാദയല്ല.

അതേസമയം സംസ്ഥാനത്തെ ധനപ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്ത പ്രമേയചർച്ചക്ക് തുടക്കം. റോജി എം ജോണ്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്ചൂണ്ടിക്കാണിച്ച റോജി എം ജോൺ ധനസ്ഥിതി മോശമാകാൻ കാരണം ഇടതുസർക്കാരെന്നും വിമർശിച്ചു.

പ്രതിസന്ധിക്ക് കാരണം ധൂർത്ത്, നികുതി പിരിവും കാര്യക്ഷമമല്ല. ഇന്ധനസെസ് പിൻവലിക്കണമെന്നും റോജി എം ജോൺ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ്‌ പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസിൽ കേന്ദ്രത്തെ വിമര്‍ശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments