തിരുവനന്തപുരം : കെ കെ ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനെന്ന് കെ കെ രമ എം എൽ എ.കരുത്തരെ ഒതുക്കുന്നത് പിണറായി തന്ത്രത്തിന്റെ ഭാഗമാണവർ. പിണറായി വിജയൻ എതിരെയുള്ള ആളുകളെ മുഴുവൻ കുരുതി കൊടുക്കുന്നതു പോലെത്തന്നെ ശൈലജ ടീച്ചറെയും വടകര കൊണ്ടുവന്ന് കുരുതി കൊടുക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

കാരണം നമ്മളൊക്കെ ഭാവിയിലെ വനിതാ മുഖ്യമന്ത്രി എന്ന് പറയുന്ന ആളാണല്ലോ. അത്തരമൊരാളെ ഇവിടെനിന്ന് അങ്ങ് പറഞ്ഞയച്ചാൽ ആ ചാപ്റ്റർ അടഞ്ഞു.’- രമ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ടീച്ചറുടെ അഭിപ്രായമെന്താണെന്നും രമ ചോദിച്ചു.’അത് ചെയ്തത് ശരിയായില്ലെന്ന് പറയാൻ ടീച്ചർ ധൈര്യം കാണിക്കുമോ. ഇത്തരം ചില ചോദ്യങ്ങൾക്കുകൂടി വടകര വരുമ്പോൾ ടീച്ചർ മറുപടി പറയണം.’- അവർ കൂട്ടിച്ചേർത്തു.

അതേ സമയം പിണറയി സർക്കാരിന്റെ ഭരത്തിൽ ജനം മടുത്തത് കൊണ്ടാണ് ഇത്തവണ കെ.കെ ശൈലജ ടീച്ചറെ ഉപയോ​ഗിച്ചെങ്കിലും പാർട്ടിയുടെ സൽപ്പേര് തിരിച്ച് പിടിക്കാൻ ശ്രമം നടത്തുന്നത് എന്ന പൊതു ജനാഭിപ്രാവും ഇപ്പോൾ ഉയരുന്നുണ്ട്. അത് മാത്രവുമല്ല മുഖ്യമന്ത്രി പിണറായി വിജയനെ പിറകിലാക്കാൻ ശൈലജ ടീച്ചരെ കൊണ്ട് സാധിക്കുമെന്ന ഭയം മുഖ്യനിപ്പോഴുണ്ടെന്ന ആരോപണവും ശക്തമാണ്.

അതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തെ മുൻനിർത്തിയുള്ള സർവ്വേയിൽ കെ കെ ശൈലജയെന്നാണ് ഭുരിപക്ഷം ആളുകളും പറഞ്ഞ മറുപടി.സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേർ പിന്തുണച്ചത് കെ കെ ശൈലജയെ.