വാര്‍ത്താ സമ്മേളനത്തില്‍ വൈകിയെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷ ഉപയോഗിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. 11 മണിക്ക് വാര്‍ത്ത സമ്മേളനം വിളിച്ചിട്ട് പ്രതിപക്ഷ നേതാവ് വൈകിയെത്തിയതിലായിരുന്നു സുധാകരന്റെ നീരസം.

വീഡിയോ കാണാം –

എന്നാല്‍ മുതിര്‍ന്ന നേതാവ് എ.എ. ഷുക്കൂര്‍ വിളിച്ച ഒരു ചെസ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് പോയതായിരുന്നു പ്രതിപക്ഷ നേതാവ്. തിരികെയെത്തിയ പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷനോട് കാര്യങ്ങള്‍ വിശദീകരിച്ച് സുധാകരനെ അനുനയിപ്പിക്കുകയായിരുന്നു.