സാഗരിക ഘോഷിനെ ഉപരിസഭയിലേക്ക് തൃണമൂൽ കോൺഗ്രസ് നാമനിർദ്ദേശം ചെയ്തതോടെ താൻ ഒരിക്കലും ആർഎസ് ടിക്കറ്റ് സ്വീകരിക്കില്ലെന്ന് പറഞ്ഞുള്ള പഴയ ട്വീറ്റുകൾ വൈറലാകുന്നു.

കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തക സാഗരിക ഘോഷിന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി ടിക്കറ്റ് നൽകിയതായി പ്രഖ്യാപിച്ചത് . എന്നാൽ ഇതിന് പിന്നാലെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സാഗരിക ഘോഷ് പങ്ക് വച്ച ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ .

ഹഹ! ഒരു രാഷ്ട്രീയ പാർട്ടിയുടെ ആർഎസ് (രാജ്യസഭാ) ടിക്കറ്റോ പിഎസ് ടിക്കറ്റോ സിഎസ് ടിക്കറ്റോ ഞാൻ ഒരിക്കലും സ്വീകരിക്കില്ല സർ. ഞാൻ നിങ്ങൾക്ക് രേഖാമൂലം നൽകാനും നിങ്ങൾക്ക് ഈ ട്വീറ്റ് സംരക്ഷിക്കാനും കഴിയും. എന്നതായിരുന്നു അന്നത്തെ ട്വീറ്റ്.

അതേ ദിവസം, മാധ്യമപ്രവർത്തകർ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഏത് രാഷ്ട്രീയ പാർട്ടിയോടും കൂറും പുലർത്തണമെന്നും അവർ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് എഴുത്തുകാർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണെന്ന് അവർ വാദിച്ചു. ഇന്ത്യയുടെ സിവിൽ സമൂഹത്തെ ശക്തിപ്പെടുത്താനും ലിബറൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും നീതിക്കു വേണ്ടി പ്രവർത്തിക്കാനും ഘോഷ് ഉപദേശിച്ചു.

മാധ്യമപ്രവർത്തകർ, IMHO, രാഷ്ട്രീയത്തിൽ നിന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടുള്ള വിശ്വസ്തതയിൽ നിന്നും വിട്ടുനിൽക്കുക, അവർ ട്വീറ്റ് ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് എഴുത്തുകാർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണ്. ഇന്ത്യയുടെ പൗര സമൂഹത്തെ ശക്തിപ്പെടുത്താം, ലിബറൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താം, നീതിക്കുവേണ്ടി പ്രവർത്തിക്കാം. നേതാക്കൾ അവരുടെ ഹമാമിൽ നഗ്നരായിരിക്കട്ടെ!”എന്നെല്ലാമായിരുന്നു അവർ ഇതു വരെ പറഞ്ഞിരുന്നത്.

ഔട്ട്‌ലുക്ക് മാഗസിൻ്റെ സ്ഥാപകനായ മുതിർന്ന പത്രപ്രവർത്തകൻ വിനോദ് മേത്തയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ ജീവിക്കുന്നതെന്ന് 2012-ലും അവർ ഇതേ പ്രസംഗം നടത്തിയിരുന്നു. ഒരു രാജ്യസഭാ ടിക്കറ്റിനെക്കാളും സർക്കാർ പോസ്റ്റിംഗിനെക്കാളും ഒരു പത്രപ്രവർത്തകനാകുന്നത് ആവേശകരമാണെന്ന് അവർ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് ശേഷം കഴിഞ്ഞ ദിവസം അവർ തന്റെ നിലപാട് മാറ്റി രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിക്കുകയായിരുന്നു. ഇതേടെ താങ്കളുടെ നിലപാട് യത്ഥാർത്ഥത്തിൽ എന്താണ് എന്നാണ് പൊതുജനം ചോദിക്കുന്നത്.

അതേ സമയം ഫെബ്രുവരി 17-നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി നേതാക്കളായ സുസ്മിത ദേവ്, എംഡി നദിമുല്‍ ഹഖ്, മമത ബാല റാക്കൂര്‍ എന്നിവര്‍ക്ക് പുറമെ പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സാഗരിക ഘോഷ്, സുസ്മിത ദേവ്, എംജിനദിമുള്‍ ഹഖ്, മമതബാല ഠാക്കൂര്‍ എന്നിവരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. അവര്‍ക്ക് ആശംസകള്‍ നേരുന്നു, തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ചു.

സാഗരിക ഘോഷ്

മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷ് ആദ്യമായാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അവരുടെ ബീറ്റ് രാഷ്ട്രീയമാണ്. ടൈംസ് ഓഫ് ഇന്ത്യ, ദ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയവയിലും ന്യൂസ് ചാനലുകളിലും ജോലി ചെയ്തിട്ടുണ്ട്.

മുന്‍ ദൂരദര്‍ശന്‍ ഡയക്ടര്‍ ജനറലായ ഭാസ്‌കര്‍ ഘോഷിന്റെ മകളായ സാഗരിക ദേശീയ മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ ശബ്ദമായി മാറും. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, അടല്‍ ബിഹാരി ബാജ്‌പേയി എന്നിവരുടെ ജീവചരിത്രം അവര്‍ രചിച്ചിട്ടുണ്ട്.

കൂടാതെ, രണ്ട് നോവലുകളും അവര്‍ എഴുതിയിട്ടുണ്ട്. 2012-ല്‍ സാഗരിക അവതാരകയായി എത്തിയ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ഒരു കോളേജ് വിദ്യാര്‍ഥിയുടെ പ്രകോപനപരമായ ചോദ്യത്തിന് മമതാ ബാനര്‍ജി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്.