വാലന്റൈൻ ഡേ ആഘോഷങ്ങളിലാണ് ഇപ്പോൾ ലോകം . ഈ പ്രണയകാലഘട്ടത്തിൽ പലതരം പോസ്റ്റുകൾ സോഷ്യൽ മീഡയയിൽ വൈറലാകാറുണ്ടെങ്കിലും ഇത്തവണ വളരെ വ്യത്യസ്തമായ ഒറു പോസ്റ്റ് വൈറലാകുകയാണ്. അത്ഥായത് തന്റെ സിംഗിളായ കഴുതയ്ക്ക് വേണ്ടി വാലന്റൈൻസ് ഡേയിലേക്ക് ഒരു മികച്ച കൂട്ടിനെ തിരയുകയാണ് ഉടമയുടെ വാർത്തയാണ് അത് . അവന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ ഒരു ആട് ചത്തുപോയതിന് പിന്നാലെയാണത്രെ കഴുത ഒറ്റപ്പെട്ടു പോയത്.

ലെസ്റ്റർഷെയറിലെ ബിറ്റ്സ്വെല്ലിലുള്ള ഈ കഴുതയുടെ പേര് ഹരോൾഡ് എന്നാണ്. അവന്റെ അടുത്ത കൂട്ടായിരുന്നു ബില്ലി എന്ന ആട്. എന്നാൽ, ക്രിസ്മസിന് ബില്ലി ചത്തുപോയി. അതോടെയാണ് ഹാരോൾഡ് ആകെ ഒറ്റപ്പെട്ടുപോയത് എന്നാണ് ഉടമയായ ഡോട്ട് സ്മിത്ത് പറയുന്നത്. ഹാരോൾഡും ബില്ലിയും വലിയ സുഹൃത്തുക്കളായിരുന്നു.

എന്നാൽ, ബില്ലി പോയതോടെ ഹാരോൾഡ് ആകെ വിഷാദത്തിലായി. അവനെപ്പോഴും ബില്ലിയെ പാർപ്പിച്ചിരുന്ന കൂട്ടിനടുത്തെത്തും, അതിലേക്ക് നോക്കി കുറേ നേരം ചെലവഴിക്കും എന്നും സ്മിത്ത് പറയുന്നു. സ്മിത്തും ഭർത്താവും കുറച്ചായി അവന് ഒരു കൂട്ടിനെ തിരയുകയാണ്. ഒരു പെൺ ആടിനെയാണ് ഹാരോൾഡിന് കൂട്ടായി അവർ തിരയുന്നത്.