തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരിൽ എന്‍.കെ പ്രേമചന്ദ്രന്‍ എംപിയ്ക്കെതിരയുള്ള വിമർശനങ്ങൾ ശക്തമാകുന്നു. എന്ത് അന്തര്‍ധാരയുടെ ഭാഗമാണ് ഇതെന്നായിരുന്നു ഇ.പി.ജയരാജന്റെ ചോദ്യം. ഇന്ത്യ സഖ്യത്തോട് കാണിച്ച വഞ്ചനയെന്നായിരുന്നു എളമരം കരീം എം.പിയുടെ വിമര്‍ശനം.

ഇന്ത്യാ മുന്നണിയിലെ മറ്റൊരാളും പങ്കെടുക്കാത്ത സാഹചര്യത്തിൽ പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്. പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്.

കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും എളമരം കരീം പാലക്കാട്ട് ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രിയുമായുള്ള ഉച്ചഭക്ഷണ വിരുന്നിൽ എം.പി പങ്കെടുത്തിൽ അത്തരത്തിൽ യാതൊരു രാഷ്ട്രിയ നീക്കവുമെന്ന നിലപാടിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ .

പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു, അതിനെ സിപിഐഎം രാഷ്ട്രീയവത്കരിക്കുകയാണെന്നതാണ് എന്‍ കെ പ്രേമചന്ദ്രന്‍ MP പറയുന്നത്.. സിപിഎമ്മിൻെറത് വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഐഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും.

താൻ ആർ എസ് പിയായി തന്നെ തുടരുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ MP വ്യക്തമാക്കി. പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത് ജീവിതത്തിലെ സന്തോഷകരമായ അനുഭവമാണ്. രാഷ്ട്രീയമായ ഒരു വിഷയവും പ്രധാനമന്ത്രി സംസാരിച്ചില്ല . പ്രധാനമന്ത്രിയുടെ ഒാഫീസ് അപ്രതീക്ഷിതമായാണ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്. രാഷ്ട്രീയം വേറെ സൗഹൃദം വേറെ . തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ പിണറായി വിജയനെ മകന്‍റെ വിവാഹം ക്ഷണിച്ചു. മോദിക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം സഭയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചു. ഇത്തരം ആരോപണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുമുണ്ടായിരുന്നു.

ജനത്തിന് എല്ലാം അറിയാമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. അതേ സമയം പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയെന്ന കാരണത്താല്‍ പ്രേമചന്ദനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി എതിര്‍ക്കും.

ഏളമരം കരീം രാജ്യസഭയില്‍ ബി.ജെ.പിക്കെതിരെ പ്രസംഗിച്ചതിനേക്കാള്‍ ശക്തമായി പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ കേന്ദ്രത്തിനെതിരെ സംസാരിച്ചിട്ടുണ്ട്. സ്വന്തം അന്തര്‍ധാര മറച്ചുവെക്കാന്‍ ഇതുപോലുള്ള വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പാപ്പരത്തത്തിന്റെ ഉദാഹരണമാണ്. സീറ്റ് വിഭജനത്തില്‍ ആര്‍.എസ്.പിയുടെ കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞെന്നും മുരളീധരൻ പറഞ്ഞു