കൊൽക്കത്ത : മാദ്ധ്യമ പ്രവർത്തക സാഗരിക ഘോഷ് രാജ്യസഭ സ്ഥാനാർത്ഥിയാകുന്നു. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലാണ് സാഗരിക ഘോഷ് രാജ്യസഭയിലേക്ക് എത്തുന്നത്. കേന്ദ്രസർക്കാരിനെതിരെ നിരന്തരമായി വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ ശ്രദ്ധേയയായ സാഗരിക ഘോഷ് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ ഭാര്യ കൂടിയാണ്.

സാഗരിക ഘോഷ് അടക്കം നാലുപേരെയാണ് തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിലെ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്കായി നിർദ്ദേശിച്ചിട്ടുള്ളത്. തൃണമൂൽ കോൺഗ്രസ് വക്താവായ സുഷ്മിത ദേവ്, മുൻ ലോക്സഭ എംപി ആയിരുന്ന മമത ബല താക്കൂർ, നിലവിൽ രാജ്യസഭ എംപി ആയിട്ടുള്ള നദിമുൽ ഹഖ് എന്നിവരാണ് തൃണമൂൽ കോൺഗ്രസിന്റെ മറ്റു രാജ്യസഭാ സ്ഥാനാർത്ഥികൾ.

തൃണമൂൽ കോൺഗ്രസ് എംപിയായ സുഷ്മിത ദേവ് 2021-ൽ കോൺഗ്രസിൽ നിന്ന് രാജിവച്ച ശേഷമാണ് മമതാ ബാനർജിയുടെ പാർട്ടിയിൽ ചേർന്നത്. രാജ്യസഭാ എംപി ആയിരുന്ന സുഷ്മിതയുടെ കാലാവധി കുറച്ച് നാളുകൾക്ക് മുൻപാണ് അവസാനിച്ചത്.
നദിമുൽ ഹഖ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബോംഗാവ് സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ശന്തനു ഠാക്കൂറിനോട് പരാജയപ്പെട്ടതോടെയാണ് രാജ്യസഭാ എംപി ആകുന്നത്.