കൊല്ലം : ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാല് മൂലയിൽ നിന്നും പല തരത്തിൽ ഉയരുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും സിപിഎം നേതൃത്വത്തെ വല്ലാതെ അസ്വസ്തമാക്കുന്നുണ്ട്. തിരഞ്ഞടുപ്പ് സമയമായത് കൊണ്ട് തന്നെ ഇത്തരത്തിൽ ഉയരുന്ന പല ആരോപണങ്ങളിലും കണ്ണിൽ പൊടിയിടൽ നടപടിയെടുത്ത് മുഖം മിനുക്കാൻ ശ്രമിക്കുകയാണ് സിപിഎം.

കൊല്ലം പരവൂരിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂട്ടർ അബ്ദുൾ ജലീലിനേയും എ പി പി ശ്യാം കൃഷ്ണ കെ ആറിനെയും ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തിരിക്കുന്ന നടപടിയും അത്തരത്തിൽ ഒന്നാണെന്ന് പറയേണ്ടി വരും . കാരണം അനീഷ ആത്മഹത്യ ചെയ്ത് 11ഓളം ദിവസം പിന്നിട്ടിട്ടാണ് ഇപ്പോൾ ഒരു നടപടി എടുത്തിരിക്കുന്നത്. സിപിഎമ്മിലെ ചില ഉന്നത ഉദ്യോ​ഗസ്ഥരുടെ മാനസിക പീഡനത്താൽ മനം നെന്താണ് അനീഷ്യയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന എന്ന ആരോപണം നിലവിൽ ഉള്ളപ്പോഴായായിരുന്നു കേസിലെ മെല്ലപ്പോക്ക് .

11 ദിവസമായിട്ടും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാതെ ഇഴഞ്ഞ് നീങ്ങുകയാണ് പൊലീസ് അന്വേഷണം. ഞായറാഴ്ചയാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക‍്ഷൻ പ്രശാന്തിയിൽ എസ്.അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന ശബ്ദരേഖകൾ കഴിഞ്ഞദിവസം പുറത്തായിരുന്നു. ജോലിയിൽ നേരിട്ടിരുന്ന സമ്മർദങ്ങളെക്കുറിച്ചായിരുന്നു അനീഷ്യ ശബ്ദരേഖകളിൽ അധികവും പറഞ്ഞിരുന്നത്. കേസുകളിൽനിന്നു വിട്ടു നിൽക്കാനായി അവധിയെടുക്കാൻ സഹപ്രവർത്തകരിൽനിന്നു സമ്മർദമുണ്ടായതടക്കമുള്ള കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നത്.

ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിൽ പറയുന്നുണ്ട്. താൻ നേരിടുന്ന മാനസിക സമ്മർദങ്ങളെയും ജോലിയിൽ നേരിടുന്ന വിവേചനങ്ങളെയും സംബന്ധിച്ച്, ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അനീഷ്യ പരവൂർ മുൻസിപ്പൽ മജിസ്ട്രേട്ടിനു വാട്സാപ്പിൽ പരാതി നൽകി എന്ന സൂചനയും പുറത്ത് വന്നു

.ഇതിന് പിന്നാലെ ആരോപണം ശക്തമായതോടെയാണ് ഇനി രക്ഷയില്ലെന്ന മനസ്സിലാക്കി സിപിഎം മൗനത്തിലായതും ആരോപണവിധേയരായവർക്കെതിരെ നടപടി എടുത്തിരിക്കുന്നതും. കേസിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂട്ടർ അബ്ദുൾ ജലീലിനേയും എ പി പി ശ്യാം കൃഷ്ണ കെ ആറിനെയും ആഭ്യന്തരവകുപ്പ് സസ്പെൻഡ് ചെയ്തു. എന്നാൽ ജി എസ് ജയലാലിൻ്റെ സബ്മിഷന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി നടപടി വിശദീകരിച്ചത്.