ഡൽഹി : നിരന്തരമായ ആശയ തർക്കത്തിടയിലും മാലദ്വീപിനെ ചേർത്ത് പിടിക്കുകയാണ് ഇന്ത്യ . മാലിദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കായി ഏതാണ്ട് 800 കോടി രൂപ വകയിരുത്തിയിരിക്കുകയാണ് ഇന്ത്യ . മുൻ വർഷത്തെക്കാൾ ഇരട്ടിത്തുകയാണ് ഇത്തവണ നൽകിയിരിക്കുന്നത്.

കഴിഞ്ഞ തവണ 400 കോടി വകയിരുത്തിയ മോദി സർക്കാർ ഇത്തവണ മാലദ്വീപിന്റെ വികസന പദ്ധതികൾക്കായി 800 കോടി വകയിരുത്തിയിരിക്കുകയാണ് മോദി സർക്കാർ. ഇന്ത്യയെ ശത്രു പക്ഷം നിർത്തുന്ന ചൈന അനുകൂലിയായ മുഹമ്മദ് മുയ്‌സു സർക്കാരിലെ മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിന്ദ്യമായ രീതിയിൽ വ്യക്തി അധിക്ഷേപം നടത്തിയിട്ടും, ആ രാജ്യത്തോടുള്ള പ്രതിബദ്ധതയിൽ ഒരു മാറ്റവും വരുത്താതെ ഉന്നതമായ ആദർശ ശുദ്ധിക്ക് മാതൃകയായിരിക്കുകയാണ് ഇതിലൂടെ നമ്മുടെ രാജ്യം.

ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ് പ്രകാരം ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ഗ്രാൻ്റ് അനുവദിച്ച രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് മാലിദ്വീപ്. ഒന്നാം സ്ഥാനത്തുള്ള ഭൂട്ടാൻ 2400 കോടി ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും 1600 കോടിയോളം രൂപ ലോൺ ആണ് അനുവദിച്ചിരിക്കുന്നത്. അതായത് തിരിച്ചടക്കേണ്ട തുക. എന്നാൽ ലോൺ തുക കുറച്ച് കൊണ്ട് നോക്കുകയാണെങ്കിൽ ഭൂട്ടാനും മാലിദ്വീപും തമ്മിൽ ഏറെക്കുറെ ഒന്നും വ്യത്യാസങ്ങൾ ഇല്ല എന്ന് നമുക്ക് കാണാൻ സാധിക്കും.

ഇടക്കാല ബഡ്ജറ്റിൽ ഇന്ത്യ സഹായധനം അനുവദിച്ചിരിക്കുന്ന രാജ്യങ്ങൾ 1. ഭൂട്ടാൻ – ₹2398.97 കോടി (₹1614.36 കോടി വായ്പ) 2. മാലിദ്വീപ് – ₹770.90 കോടി 3. നേപ്പാൾ – ₹650 കോടി 4. മ്യാൻമർ – ₹370 കോടി 5. മൗറീഷ്യസ് – ₹330 കോടി 6. അഫ്ഗാനിസ്ഥാൻ – ₹220 കോടി 7. ബംഗ്ലാദേശ് – ₹130 കോടി 8. ശ്രീലങ്ക – ₹60 കോടി 9. സീഷെൽസ് – ₹9.91 കോടി 10. മംഗോളിയ- ₹5 കോടി