താനും ശ്രീരാമ ഭക്തൻ ; കോൺഗ്രസ് നേതാവ് കെ മുരളീധരൻ

തിരുവനന്തപുരം : രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുകൾ പാർട്ടി ബഹിഷ്കരിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ . ശശി തരൂരിനെ പോലെ താനും ശ്രീരാമ ഭക്തനാണെന്ന് കെ മുരളീധരൻ പറഞ്ഞു . ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതിനാലാണ് ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതെന്നും അതിൽ അഭിപ്രായം പറയുന്നില്ലാ എന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അയോധ്യ വിഷയത്തിൽ കെ മുരളീധരൻ പ്രതികരണം നടത്തിയത്. അതേ സമയം ചുവരെഴുത്തുകളെ സംബന്ധിച്ചുള്ള വിവാദങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു. ചുവരെഴുത്ത് പ്രവര്‍ത്തകരുടെ ആവേശമാണെന്നും അവരെ തളര്‍ത്തേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.

വയനാട് ലോക്‌സഭാ സീറ്റ് മുസ്ലീം ലീഗിന് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നും കെ സുധാകരനൊഴികെ എല്ലാ സിറ്റിങ് എംപിമാരും ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി രംഗത്തുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments