ഹരിയാനയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രീരാമന്റെ ചിത്രവും, ശ്രീരാമന്റെ ബാല്യകാലത്തെ രൂപമാണ് പരേഡിലുണ്ടായിരുന്നത്. ചിത്രം കണ്ടയുടനെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കാലിൽ വീണ് തൊഴുതു. മുഖ്യമന്ത്രി തന്നെ സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ചിട്ടുണ്ട്.‘ശ്രീരാമചന്ദ്രൻ എല്ലായിടത്തും വസിക്കുന്നായാളാണ്.

ഭ​ഗവാന്റെ അവതരണം കണ്ട് വികാരാധീനനായി ഞാൻ. അദ്ദേഹത്തിൻ്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങാനുള്ള ഭാഗ്യം ലഭിച്ചു’. മുഖ്യമന്ത്രി പറഞ്ഞു. 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കർണാലിൽ നടന്ന പരേഡിൽ ഹരിയാന മനോഹർ ലാൽ ഖട്ടർ ദേശീയ പതാക ഉയർത്തി. അതേസമയം, ഉത്തർപ്രദേശിൻ്റെ റിപ്പബ്ലിക് ദിന ടാബ്ലോയിൽ ശ്രീരാമന്റെ ചിത്രവുമുണ്ടായിരുന്നു. ഡൽഹിയിലെ കർതവ്യ പാതയിൽ നടന്ന പരേഡിൽ അയോധ്യ-വിക്ഷിത് ഭാരത്-സമ്രാദ് വിരാസത് എന്നതായിരുന്നു ടാബ്ലോയുടെ വിഷയം.