ഗോവയിൽ ഹണിമൂണിനു കൊണ്ടുപോകാമെന്ന വാഗ്ദാനം പാലിക്കാതെ അയോദ്ധ്യയിലേക്കും, വാരണാസിയിലേക്കും തീർഥാടനത്തിന് കൊണ്ടുപോയെന്ന കാരണത്താൽ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ച് യുവതി. വിവാഹിതരായി അഞ്ച് മാസത്തിനുള്ളിലാണ് മധ്യപ്രദേശ് സ്വദേശിയായ യുവതി ഭർത്താവിൽ നിന്ന് വിവാഹമോചനം തേടിയത്.
തന്റെ ഭർത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത് നല്ല ശമ്പളവും ലഭിക്കുന്നുണ്ട്. താനും ജോലിയുള്ള ആളാണ്, വരുമാനവുമുണ്ട്. അതുകൊണ്ടു തന്നെ വിദേശത്തേക്ക് പോകാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു, വിവാഹമോചന ഹർജിയിൽ യുവതി പറഞ്ഞു.
മാതാപിതാക്കളെ പരിപാലിക്കേണ്ടതു കൊണ്ട് വിദേശത്തേക്ക് പോകണ്ടന്ന് ഭർത്താവ് പറഞ്ഞതു. ഇതാണ് യുവതി ഗോവ യാത്രക്ക് സമ്മതിച്ചത്. എന്നാൽ യുവതിയോട് പറയാതെ ഭർത്താവ് പിന്നീട് അയോധ്യയിലേക്കും വാരാണസിയിലേക്കും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുകയായിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുൻമ്പ് ഭർതൃമാതാവിന് അയോദ്ധ്യ സന്ദർശിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നതിനാൽ, യാത്ര അയോധ്യയിലേക്ക് ആണെന്ന് യുവതിയെ അറിയിക്കാതെ തീരുമാനിക്കുകയായിരുന്നു. യാത്രയ്ക്ക് ഒരു ദിവസം മുമ്പ് മാത്രമാണ് ഭർത്താവ് മാറ്റിയ യാത്രാ പദ്ധതികളെ കുറിച്ച് അറിയിക്കുന്നത്.
ഭർത്താവ് തന്നേക്കാൾ ശ്രദ്ധ നൽകുന്നത് കുടുംബാംഗങ്ങൾക്കാണെന്നും യുവതി ആരോപിച്ചു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ തന്നെ യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന്, ഭോപ്പാൽ പ്രാദേശിക കുടുംബ കോടതിയിൽ ദമ്പതികളെ കൗൺസിലിംഗ് ചെയ്യുന്ന അഭിഭാഷകനായ ഷൈൽ അവസ്തി പറഞ്ഞു.