കാസർഗോഡ് : അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാസർഗോഡ് കുട്‍ലുവില്‍ സ്കൂളിന് നൽകിയ അവധി ചട്ടവിരുദ്ധമെന്ന് റിപ്പോർട്ട്. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ വ്യക്തമാക്കി . ചട്ടവിരുദ്ധമായി അവധി നല്‍കിയത് . കഴിഞ്ഞ ദിവസം അവധി നൽകിയതിനാൽ പകരം ഒരു ശനിയായ്ച്ച് സ്കൂൾ പ്രവർത്തിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു . കഴിഞ്ഞ ദിവസമാണ്

അയോദ്ധ്യയിലെ രാമപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് കേരളത്തിൽ അവധി നൽകിയ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത് . പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശമില്ലാതെ അവധി നൽകിയതിനാലായിരുന്നു അന്വേഷണത്തിന് ഉത്തരവ് നൽകിയത് .

അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ വിശ​ദീകരണം നൽകാണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉത്തരവിറക്കുകായിരുന്നു. കാസർഗോഡ് കുട്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിനാണ് അവധി നൽകിയത്.