അസം : രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ബട്ടദ്രവയിലെ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം സന്ദർശിക്കുന്നത് ഒഴിവാക്കണം . രാഹുൽ ​ഗന്ധിക്ക് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ തിങ്കളാഴ്ച ബട്ടദ്രവ സന്ദർശിക്കരുതെന്ന് ഞങ്ങൾ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുമെന്നും അത് അസമിനെ തെറ്റായ വെളിച്ചത്തിൽ പ്രതിഫലിപ്പിക്കുമെന്നുമുള്ളതിനാലാണ് ഇങ്ങനൊരു തീരുമാനമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു .

മോറിഗാവ്, ജാഗിറോഡ്, നെല്ലി എന്നീ സെൻസിറ്റീവ് ഏരിയകളിലൂടെയായിരുന്നു കോൺഗ്രസ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഈ പ്രദേശങ്ങൾ സെൻസിറ്റീവ് ആയതിനാൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാണ്ടേത് തന്റെ ഉത്തരവാദിത്വമാണ്. അ

തിനാൽ ജനുവരി 22 ന് രാഹുൽ ഗാന്ധിയുടെ യാത്രയിൽ ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ സെൻസിറ്റീവ് റൂട്ടുകളിൽ കൂടുതൽ കമാൻഡോകളെ വിന്യസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളിലെ ജില്ലാ കമ്മീഷണർമാർക്കും പോലീസ് സൂപ്രണ്ടുമാർക്കും പട്രോളിംഗ് വർദ്ധിപ്പിക്കാനും കർശനമായ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്, ശ്രീ ശർമ്മ കൂട്ടിച്ചേർത്തു.