ചെന്നൈ: നടി ഷക്കീലയുടെ വളർത്തുമകൾക്കെതിരെ കേസ്. നടി ഷക്കീലയുടെ വളർത്തു മകളായ ശിതൾ ഷക്കീലയെടും അവരുടെ അഭിഭാഷകയെയും നിലത്ത് തള്ളിയിട്ട് ചവിട്ടിയെന്നും ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസ്. ഷക്കീല തന്നെ പോലീസിൽ വളർത്തു മകൾക്കെതിരെ പരാതി നൽകുകയായിരുന്നു.

വളർത്തുമകളായ ശീതളും അവരുടെ അമ്മ ശശിയും സഹോദരി ജമീലയും ചേർന്നാണ് നടിയെയും അഭിഭാഷകയെയും മർദ്ദിച്ചതെന്നാണ് സൂചന. ഇന്നലെ വൈകിട്ട് ഷക്കീലയുടെ വീട്ടിലാണ് സംഭവം. പരിക്കേറ്റ് അഭിഭാഷക സൗന്ദര്യയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പേട് പോലീസിലാണ് ഇവർ പരാതി നൽകിയത്.

അതേസമയം ഷക്കീലയ്‌ക്കും വക്കീലിനുമെതിരെ ശീതളും കുടുംബവും പരാതി നൽകിയിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ വീട്ടിലാായിരുന്നു സംഘർഷം.

സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള കുടുംബ പ്രശ്നങ്ങളാണ് തർക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങിയത്. ഇരുകക്ഷികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.