തിരുവനന്തപുരം : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാ​ഗമായി പി.ടി ഉഷ പങ്ക് വച്ച് സോഷ്യൽ മീഡിയ കുറിപ്പിനെതിരെ കഥാകൃത്ത് ടി.പത്മനാഭൻ . ​ഗായിക ചിത്രക്കെതിരെ നടത്തിയ രാഷ്ട്രീയ സൈബർ ആക്രമണത്തിന് പിന്നാലെ ഇപ്പോൾ സൈബർ കമ്മികൾക്ക് പി.ടി ഉഷയെ ഇരയാക്കി നൽകിയിരിക്കുകയാണ് ടി.പത്മനാഭൻ.

ഏതൊക്കെ ശ്രീരാമനെ പറ്റിയാണ് പി.ടി. ഉഷ വായിച്ചിട്ടുള്ളത്. ഏതൊക്കെ തുഞ്ചത്തെഴു ച്ഛന്മാരുടെ അധ്യാത്മ രാമായണങ്ങളാണ് പി.ടി ഉഷ വായിച്ചത് എന്നാണ് ടി.പത്മനാഭൻ്റെ ചോദ്യം . പുണ്യ ഭൂമിയായ ശ്രീരാമ ജന്മ ഭൂമിയിലെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹമായി കരുതുന്നുവെന്ന് പി.ടി ഉഷ പറഞ്ഞിതിനെതിരെയാണ് ടി.പത്മനാഭന്റെ രൂക്ഷ വിമർശനം.

അത് മാത്രമായിരുന്നില്ല , ശ്രീ റാം എന്നതിന്റെ പേരിൽ ബിജെപി അയോധ്യയെ മാറ്റിയെന്ന രീതിയിലായിരുന്നുന ടി. പത്മനാഭന്റെ വിമർശനം. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കാണുമ്പോൾ ‘ജയ് ശ്രീറാം’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കിൽ, അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അതു സംഭവിച്ചിട്ടുണ്ട്. വർധിക്കാനാണ് എല്ലാ സാധ്യതയും.

എം.എ.ബേബിയൊക്കെ വളരെ വളരെ സൂക്ഷിച്ചു കൊള്ളുക. ഈ തുറുപ്പു ചീട്ട് വച്ചായിരിക്കും അവരുടെ കളിയെന്നും എന്റെ അറിവിൽ ഏറ്റവും വലിയ രാമഭക്തൻ ഒരാളേയുള്ളു. പേര് ഗാന്ധി. ആ സാധുമനുഷ്യൻ ജീവിതത്തിൽ ഒറ്റ സിനിമയേ കണ്ടിട്ടുള്ളു. വിജയ്ഭട്ടിന്റെ രാമരാജ്യം. അന്ത്യശ്വാസം വലിക്കുമ്പോൾ അദ്ദേഹം 2 വാക്കുകൾ മാത്രമേ ഉച്ചരിച്ചുള്ളു എന്നും അദ്ദേഹം പറഞ്ഞു