പുണ്യ ദർശനം ; ശ്രീരാമ ക്ഷേത്രത്തിന്റെ ബഹിരാകശ ചിത്രം പുറത്ത് വിട്ട് ISRO

അയോധ്യയുടെ ബഹിരാകശ ചിത്രം പുറത്ത് വിച്ച് ഐ.എസ്.ആർ.ഒ . ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്.

ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് രാമക്ഷേത്രത്തിന്റെ വിശദമായ ദൃശ്യങ്ങളാണ് പകർത്തിയിരിക്കുന്നത് . ക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ മറ്റ് ഘട്ടങ്ങളിലും ഐഎസ്ആർഒ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട് . അയോദ്ധ്യയുടെ ഈ മഹത്തായ പദ്ധതിയിലെ പ്രധാന വെല്ലുവിളി ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള കൃത്യമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു .

ഇത് കൃത്യമായി കണ്ടെത്താനുള്ള ചുമതലയും ഐഎസ്ആർഒയെ ഏൽപ്പിച്ചിരുന്നു. പരമ്പരാഗത നാഗര ശൈലിയിൽ നിർമ്മിച്ച ക്ഷേത്ര സമുച്ചയം 380 അടി നീളവും (കിഴക്ക്-പടിഞ്ഞാറ് ദിശയും), 250 അടി വീതിയും 161 അടി ഉയരവുമുള്ളതാണ് . ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരവും 392 തൂണുകളും 44 കവാടങ്ങളുമുള്ളതായിരിക്കും .

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാകുന്നതിനിടെയാണ് ഐ.എസ്.ആർ.ഒ പുറത്ത് വിട്ടത്. നാളെയാണ് രാമക്ഷേത്ര പ്രണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments