കോഴിക്കോട് : തിരുവള്ളൂരില്‍ അമ്മയും രണ്ടു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ .മക്കളുമായി അഖില കിണറ്റില്‍ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ വീട്ടില്‍നിന്ന് പുറത്തുപോയ നിധീഷ് ഫോണില്‍വിളിച്ചിട്ടും ഭാര്യയെ കിട്ടാത്തതിനാലാണ് തിരികെ വീട്ടിലെത്തിയത് . തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് മൂവരെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി. ഉടന്‍തന്നെ നാട്ടുകാരെയും അഗ്നി രക്ഷാസേനയെയും വിവരമറിയിച്ചു.

അഗ്നിരക്ഷാസേനയെത്തി മൂവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തിരുവള്ളൂര്‍ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32) , മക്കളായ കശ്യപ് (6) , ആറുമാസം പ്രായമുള്ള വൈഭവ് എന്നിവരെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയില്‍.